സർക്കാർ െഎ.ടി.െഎകളിൽ പ്രവേശനം; അപേക്ഷ 24 വരെ
text_fieldsതിരുവനന്തപുരം: 14 വനിത ഐ.ടി.ഐകള്‍ ഉള്‍പ്പെടെ 99 സര്‍ക്കാര്‍ ഐ.ടി.ഐകളിൽ പ്രവേശനത്തിന് ഒാൺലൈൻ അപേക്ഷ സമർപ്പണം ഇൗ മാസം 24ന് അവസാനിക്കും. https:itiadmissions.kerala.gov.in, https:det.keral.gov.in സൈറ്റുകൾ വഴി അപേക്ഷിക്കാം.
പ്രോസ്‌പെക്ടസും മാര്‍ഗനിര്‍ദേശങ്ങളും വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ഓണ്‍ലൈനായി 100 രൂപ ഫീസടയ്ക്കണം. നിശ്ചിത തീയതിയില്‍ ഓരോ ഐ.ടി.ഐയുടെയും വെബ്‌സൈറ്റില്‍ റാങ്ക് ലിസ്റ്റും അനുബന്ധവിവരങ്ങളും പ്രസിദ്ധീകരിക്കും.
അപേക്ഷ സ്വീകരിക്കുന്നതുമുതല്‍ പ്രവേശനം വരെ വിവരങ്ങള്‍ എസ്.എം.എസ് മുഖേന ലഭിക്കും.76 ട്രേഡുകളിലായി 22,000 ത്തോളം ട്രെയിനികള്‍ക്ക് ട്രേഡുകളും 10ാം ക്ലാസ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാവുന്ന മെട്രിക് ട്രേഡുകളും നിലവിലുണ്ട്.
ട്രേഡുകളും യോഗ്യതയും
എസ്.എസ്.എൽ.സി ജയിച്ചവർക്കും തോറ്റവർക്കും തെരഞ്ഞെടുക്കാവുന്ന ഏകവത്സര/ ദ്വിവത്സര ട്രേഡുകളാണുള്ളത്. സാക്ഷരത മിഷെൻറ ലെവൽ എ സ്റ്റാൻഡേർഡ് 10ാം തരം തുല്യത പരീക്ഷ എസ്.എസ്.എൽ.സി ക്ക് തുല്യമാണ്.
മെട്രിക് ട്രേഡുകളിലേക്ക് സി.ബി.എസ്.ഇ 10ാം ക്ലാസ് സ്കൂൾതല പരീക്ഷ വിജയിച്ചവരെയും നോൺ മെട്രിക് ട്രേഡുകളിലെ പ്രവേശനത്തിന് സി.ബി.എസ്.ഇ 10ാം ക്ലാസ് സ്കൂൾതല പരീക്ഷയിൽ പെങ്കടുത്തവരെയും പരിഗണിക്കും.
നാഷനൽ സ്കൂൾ ഒാഫ് ഒാപൺ സ്കൂളിങ് നൽകുന്ന സെക്കൻഡറി/ഹയർസെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് നിബന്ധനകൾക്ക് വിധേയമായി സ്റ്റേറ്റ് ബോർഡ് പരീക്ഷകൾക്ക് തുല്യമാക്കിയിട്ടുണ്ട്.െഎ.ടി.െഎകളും അവയിൽ ലഭ്യമായ ട്രേഡുകളും സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലെ പ്രോസ്പെക്ടസിെൻറ അനുബന്ധമായുണ്ട്.
അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം
യോഗ്യതകൾ/അധിക യോഗ്യതകൾ, സംവരണം എന്നിവ തെളിയിക്കാനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ കൗൺസലിങ് സമയത്ത് ഹാജരാക്കണം.
ഒാരോ െഎ.ടി.െഎയിലും പ്രവേശനം നൽകുന്ന ട്രേഡുകൾ/ യൂനിറ്റുകൾ, അഫിലിയേഷൻ എന്നിവ സംബന്ധിച്ച പൂർണ വിവരം പ്രിൻസിപ്പൽമാരിൽ നിന്നും https:det.keral.gov.in വെബ്സൈറ്റിൽ നിന്നും അറിയാം. ഒാൺലൈൻ അപേക്ഷയിൽ അപേക്ഷകന് െഎ.ടി.െഎ തെരഞ്ഞെടുക്കുന്നതിനുള്ള സംവിധാനമാണ് നിലവിലുള്ളത്.
നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്
എൻ.സി.വി.ടി അംഗീകാരമുള്ള ട്രേഡുകൾ/ യൂനിറ്റുകൾ എന്നിവയിൽ പ്രവേശനം ലഭിക്കുന്നവർ 80 ശതമാനത്തിൽ കുറയാതെ നിർബന്ധിത ഹാജരോടുകൂടി പരിശീലനം പൂർത്തിയാക്കിയാൽ എൻ.സി.വി.ടിയുടെ അഖിലേന്ത്യ പരീക്ഷയിൽ പെങ്കടുക്കാം.
വിജയിക്കുന്നവർക്ക് ഇ -നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് ലഭിക്കും. പ്രായം: 2020 ആഗസ്റ്റ് ഒന്ന് പ്രകാരം 14 തികയണം. പ്രായപരിധിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.