Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഒമാനിലെ സർക്കാർ...

ഒമാനിലെ സർക്കാർ സ്കൂളുകൾ നാളെ തുറക്കും

text_fields
bookmark_border
schools reopening
cancel
camera_alt

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക്​ ട്രാ​ഫി​ക്​ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന പൊ​ലീ​സ്

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ 2023-24 അ​ധ്യ​യ​ന വ​ർ​ഷം ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും. ഇ​തി​നു​ മു​ന്നോ​ടി​യാ​യി 60,000ത്തി​ല​ധി​കം അ​ധ്യാ​പ​ക​ർ ഞാ​യ​റാ​ഴ്ച മു​ത​ൽ സ്കൂ​ളു​ക​ളി​ൽ തി​രി​ച്ചെ​ത്തി. എ​ല്ലാ അ​ധ്യാ​പ​ക​രും സൂ​പ്പ​ർ​വൈ​സ​ർ​മാ​രും വി​ദ്യാ​ഭ്യാ​സ, ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളും സ​പ്പോ​ർ​ട്ട് ഗ്രൂ​പ്പു​ക​ളും വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​നാ​യി വി​വി​ധ സ്കൂ​ളു​ക​ളി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ഈ ​വ​ർ​ഷം സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രു​ടെ എ​ണ്ണം 60,840 ആ​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ 87.5 ശ​ത​മാ​ന​വും സ്വ​ദേ​ശി​ക​ളാ​ണ്. രാ​ജ്യ​ത്ത്​ 1,270 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളാ​ണു​ള്ള​ത്.

സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​മാ​രു​ടെ​യും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ​യും എ​ണ്ണം 11,509 ആ​ണ്. ഇ​വ​രി​ൽ 4,587 പു​രു​ഷ​ന്മാ​രും 6,922 സ്ത്രീ​ക​ളു​മ​ട​ങ്ങു​ന്ന 99.8 ശ​ത​മാ​നം പേ​രും സ്വ​ദേ​ശി​ക​ളാ​ണ്. സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രു​ടെ എ​ണ്ണം 284 ആ​ണ്. സ്വ​ദേ​ശി​വ​ത്ക​ര​ണ നി​ര​ക്ക് 93.5 ശ​ത​മാ​ന​വു​മാ​ണ്. സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലെ മൊ​ത്തം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​മാ​രു​ടെ എ​ണ്ണം 65 ആ​ണ്. ഇ​തി​ൽ ഒ​മാ​നി​ക​ളു​ടെ എ​ണ്ണം 85.4 ശ​ത​മാ​ന​മാ​ണ്.

രാ​ജ്യ​ത്തെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ അ​ക്കാ​ദ​മി​ക​ വ​ർ​ഷം ആ​ഗ​സ്റ്റി​ൽ ത​ന്നെ ആ​രം​ഭി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, സ്കൂ​ൾ തു​റ​ക്കാ​നി​രി​ക്കെ സ്കൂ​ൾ ബ​സ്​ ഡ്രൈ​വ​ർ​മാ​ർ ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശ​വു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ രം​ഗ​ത്തെ​ത്തി.

ട്രാ​ഫി​ക് സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നും ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ക്കു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ട്രാ​ഫി​ക് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും ശി​ൽ​പ​ശാ​ല​ക​ളും ന​ട​ത്തി വി​ദ്യാ​ർ​ഥി​ക​ളെ​യും സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​രെ​യും ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും ത​മ്മി​ൽ സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

സു​ര​ക്ഷ പാ​ലി​ക്കു​ന്ന​തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​ക​രു​തെ​ന്നും സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു​ മു​മ്പാ​യി ഡ്രൈ​വ​ർ​മാ​ർ എ​ല്ലാ മു​ന്നൊ​രു​ക്ക​വും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഗ​താ​ഗ​ത, ആ​ശ​യ​വി​നി​മ​യ, വി​വ​ര​സാ​​ങ്കേ​തി​ക വി​ദ്യ മ​ന്ത്രാ​ല​യ​വും ഡ്രൈ​വ​ർ​മാ​ർ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolsgovernment schoolsoman
News Summary - Government schools in Oman will open on tuesday
Next Story