എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി.എസ്.സിക്ക് വിടില്ലെന്ന് സർക്കാർ
text_fieldsകൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസമേഖലയിലെ അധ്യാപക നിയമനം പി.എസ്.സിക്ക് വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. 1959 മുതൽ നിലവിലുള്ള കേരള വിദ്യ ാഭ്യാസ നിയമത്തിെൻറ അടിസ്ഥാനത്തിൽ മാനേജർമാരാണ് എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനാധികാരികൾ. പി.എസ്.സിക്ക് നിയമനം വിടുന്നതിന് നിയമത്തിലോ ചട്ടത്തിലോ ഭേദഗതി ഉദ്ദേശിക്കുന്നില്ലെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
എയ്ഡഡ് കോളജുകളിലെയും സ്കൂളുകളിലെയും അധ്യാപക നിയമനം പി.എസ്.സിക്ക് വിടണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി എം.കെ. സലീം നൽകിയ ഹരജിയിലാണ് വിശദീകരണം.
എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനാധികാരം മാനേജർമാർക്കാണെങ്കിലും സർക്കാർ സ്ഥാപനങ്ങളിലേതിന് സമാന യോഗ്യതയാണ് നിയമിക്കപ്പെടേണ്ടവർക്ക് നിശ്ചയിച്ചിട്ടുള്ളത്. യോഗ്യത സംബന്ധിച്ച വ്യവസ്ഥകളും സേവനവ്യവസ്ഥകളും കൃത്യമായി പാലിക്കാതെ നിയമനം സാധ്യമല്ല.
കാലാകാലങ്ങളിൽ സർക്കാർ പുറത്തിറക്കുന്ന നിർദേശങ്ങളും ഉത്തരവുകളും പാലിക്കാൻ മാനേജർമാർ ബാധ്യസ്ഥരാണ്. നിയമനരീതിയിൽ മാത്രമാണ് വ്യത്യാസമുള്ളത്. നിയമന വ്യവസ്ഥകൾ ലംഘിച്ചാൽ മാനേജർ തസ്തികയിൽ തുടരുന്നതിന് അയോഗ്യത കൽപിക്കുന്ന വ്യവസ്ഥയും കെ.ഇ.ആറിലുണ്ട്. മാനേജറുടെ നിയമനംപോലും വിദ്യാഭ്യാസ ഓഫിസർ അംഗീകരിക്കണം.
നിയമനം സർക്കാറിെൻറ അംഗീകാരത്തിന് വിധേയമായതിനാൽ മാനേജറുടെ നിയമനം അന്തിമമല്ല. അസി. വിദ്യാഭ്യാസ ഓഫിസർ മുതൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വരെ വിലയിരുത്തുകയും പരിശോധിക്കുകയും ചെയ്തശേഷമാണ് മാനേജർ നടത്തിയ നിയമനത്തിന് അംഗീകാരം നൽകുക.- സത്യവാങ്മൂലത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.