സർക്കാർ കോളജ് ഹോസ്റ്റലിൽ മുറി വേണോ? ഇനി മാനദണ്ഡം കുടുംബവരുമാനം
text_fieldsതിരുവനന്തപുരം: സർക്കാർ എൻജിനീയറിങ് കോളജുകളിലെ ഹോസ്റ്റൽ പ്രവേശനത്തിന് മുൻഗണന ലഭിക്കാൻ വിദ്യാർഥിയുടെ കുടുംബത്തിെൻറ വാർഷിക വരുമാനം കൂടി മാനദണ്ഡമാക്കി സർക്കാർ ഉത്തരവ്.
പൊതുവിഭാഗത്തിൽ പ്രവേശനം മെറിറ്റിെൻറയും ദൂരത്തിെൻറയും അടിസ്ഥാനത്തിലായിരുന്നു. ഇത് മെറിറ്റിെൻറയും കുടുംബ വാർഷിക വരുമാനത്തിെൻറയും അടിസ്ഥാനത്തിലാക്കിയാണ് ഉത്തരവ്.
മുൻഗണന വിഭാഗത്തിൽ വരുന്ന എസ്.സി/എസ്.ടി/പി.എച്ച്/ബി.പി.എൽ/ ഇതര സംസ്ഥാനക്കാർ/കേന്ദ്ര സർക്കാർ നോമിനി വിഭാഗങ്ങളിലുള്ള കുട്ടികൾക്ക് പരിധിയില്ലാതെ മുഴുവൻ അപേക്ഷകർക്കും സീറ്റ് അനുവദിക്കാനും ഉത്തരവിൽ നിർദേശമുണ്ട്.
നേരത്തെ ഇവർക്ക് 20 ശതമാനം സീറ്റായിരുന്നു നീക്കിവെച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.