ബിരുദ പ്രവേശനം; സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
text_fieldsതേഞ്ഞിപ്പലം: 2022-23 അധ്യയനവര്‍ഷത്തെ ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള ഗവ./എയ്ഡഡ് കോളജുകളിലെ എയ്ഡഡ് കോഴ്‌സുകളിലേക്കുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും അതത് കോളജില്‍ സെപ്റ്റംബർ 26ന് വൈകുന്നേരം മൂന്നിനകം റിപ്പോര്‍ട്ട് ചെയ്ത് സ്ഥിരം (പെര്‍മനന്റ്) അഡ്മിഷന്‍ എടുക്കണം. അഡ്മിഷന്‍ എടുക്കാത്തവര്‍ക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുകയും തുടർ അഡ്മിഷന്‍ പ്രക്രിയയില്‍നിന്നും പുറത്താകുകയും ചെയ്യും.
പുതുതായി അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികള്‍ മാന്‍ഡേറ്ററി ഫീസ് അടച്ച ശേഷമാണ് കോളജുകളില്‍ പ്രവേശനമെടുക്കേണ്ടത്. സ്റ്റുഡന്റ് ലോഗിന്‍ വഴിയാണ് മാന്‍ഡേറ്ററി ഫീസ് അടേക്കണ്ടത്. പ്രവേശനത്തിന് ഹാജരാകും മുമ്പ് കോളജുമായി ബന്ധപ്പെടുകയും അവര്‍ നിര്‍ദേശിക്കുന്ന സമയക്രമം പാലിക്കുകയും വേണം.
ലഭിച്ച ഓപ്ഷനില്‍ തൃപ്തരായ വിദ്യാർഥികള്‍ ഹയര്‍ ഓപ്ഷനുകൾ വേണ്ടെങ്കില്‍ നിര്‍ബന്ധമായും 26ന് വൈകുന്നേരം മൂന്നിനകം അത് റദ്ദാക്കണം. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്നപക്ഷം അവ തുടർ അഡ്മിഷന്‍ പ്രക്രിയകളിലേക്ക് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.