എയർ ഇന്ത്യ എൻജിനീയറിങ് സർവിസസ് ലിമിറ്റഡിൽ ഗ്രാജുവേറ്റ് എൻജിനീയർ ട്രെയിനി, അസി. സൂപ്പർവൈസർ
text_fieldsന്യൂഡൽഹിയിലെ എ.ഐ എൻജിനീയറിങ് സർവിസസ് ലിമിറ്റഡ് ഇനി പറയുന്ന തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ഫിക്സഡ് ടേം എംപ്ലോയ്മെന്റ് അടിസ്ഥാനത്തിൽ അഞ്ചു വർഷത്തേക്കാണ് നിയമനം. സേവനമികവ് പരിഗണിച്ച് കാലാവധി നീട്ടിക്കിട്ടാവുന്നതാണ്.
ഗ്രാജുവേറ്റ് എൻജിനീയർ ട്രെയിനി-ഒഴിവുകൾ 74, (തിരുവനന്തപുരത്ത് 15 ഒഴിവുകളുണ്ട്. ഡൽഹി 24, മുംബൈ 22, കൊൽക്കത്ത 3, ഹൈദരാബാദ് 3, നാഗ്പുർ 7). ശമ്പളം പ്രതിമാസം 40,000 രൂപ.
യോഗ്യത: ബി.ഇ/ബി.ടെക് (എയറോനോട്ടിക്കൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ/ഇ.സി/ഇൻഡസ്ട്രിയൽ/പ്രൊഡക്ഷൻ/കെമിക്കൽ). ഗേറ്റ് പെർസെൈന്റൽ 80 ശതമാനം മുകളിലുണ്ടാവണം. (എസ്.സി/എസ്.ടി/ഒ.ബി.സിക്കാർക്ക് 75 ശതമാനം മതി). പ്രായപരിധി 28 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.
അസിസ്റ്റന്റ് സൂപ്പർവൈസർ, ഒഴിവുകൾ 209 (തിരുവനന്തപുരം 20, ഡൽഹി 87, മുംബൈ 70, കൊൽക്കത്ത 12, ഹൈദരാബാദ് 10, നാഗ്പുർ 1. ശമ്പളം 27000 രൂപ. യോഗ്യത: ബി.എ/ബി.എസ് സി/ബി.കോം. ഒരുവർഷത്തെ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസായ സർട്ടിഫിക്കറ്റുണ്ടാകണം. ഡേറ്റ എൻട്രി/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ ഒരുവർഷത്തെ വർക്ക് എക്സ്പീരിയൻസ് വേണം. പ്രായപരിധി 35 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.
അപേക്ഷഫോറം, വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://aies/.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ട്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.