എൻ.എൽ.സിയിൽ ഗ്രാജ്വേറ്റ്/ ടെക്നീഷ്യൻ അപ്രന്റീസ്; 210 ഒഴിവ്
text_fieldsകേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.എൽ.സി ഇന്ത്യ ലിമിറ്റഡ്, നെയ് വേലി അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. ഒരുവർഷത്തേക്കാണ് പരിശീലനം.
ഗ്രാജ്വേറ്റ് അപ്രന്റീസ് -ഒഴിവുകൾ-181 (ബി.ഫാം-5 , ബി.കോം-51, ബി.എസ്സി കമ്പ്യൂട്ടർ സയൻസ്-56, ബി.സി.എ-25, ബി.ബി.എ-35, ബി.എസ്സി ജിയോളജി-4, കെമിസ്ട്രി-4). പ്രതിമാസ സ്റ്റൈപൻഡ് -ബി.ഫാം-15028 രൂപ. മറ്റ് ബിരുദക്കാർക്ക് 12,424 രൂപ.
ടെക്നീഷ്യൻ അപ്രന്റീസ്-ഒഴിവുകൾ-29. (ഡി.ഫാം-4, ഡിപ്ലോമ മെഡിക്കൽ ലാബ് ടെക്നോളജി-9, എക്സ്റേ ടെക്നീഷ്യൻ-5, കാറ്ററിങ് ടെക്നോളജി ആൻഡ് ഹോട്ടൽ മാനേജ്മെന്റ്-11. പ്രതിമാസ സ്റ്റൈപൻഡ്-12,524 രൂപ. വിശദവിവരങ്ങളടങ്ങിയ അപ്രന്റീസ് വിജ്ഞാപനം www.nlcindia.in/careers ൽ ലഭിക്കും. (പരസ്യനമ്പർ L&DC.3B /2024) ഓൺലൈനായി നവംബർ 6 വൈകീട്ട് അഞ്ചുമണിവരെ അപേക്ഷിക്കാം.
അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് ഒപ്പുവെച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം തപാൽവഴി നവംബർ 13ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ലഭിക്കത്തക്കവിധം അയക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.