ബിരുദക്കാർക്ക് 'എം.ജി.എൻ' ഫെലോഷിപ്പോടെ ഐ.ഐ.എമ്മുകളിൽ പഠിക്കാം
text_fieldsബിരുദധാരികൾക്ക് ഒമ്പത് ഐ.ഐ.എമ്മുകളിൽ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്) മഹാത്മാഗാന്ധി നാഷനൽ ഫെലോഷിപ്പോടെ (MGNF) രണ്ടുവർഷ പബ്ലിക് പോളിസി ആൻഡ് മാനേജ്മെൻറ് കോഴ്സ് പഠിക്കാൻ അവസരം.
ദേശീയതലത്തിൽ 660 ഫെലോഷിപ്പുകൾ ലഭ്യമാണ്. ആദ്യവർഷം പ്രതിമാസം 50,000 രൂപയും രണ്ടാംവർഷം പ്രതിമാസം 60,000 രൂപയുമാണ് ഫെലോഷിപ്പ് / സ്റ്റൈപ്പൻറ്. കോഴിക്കോട്, ബാംഗ്ലൂർ, വിശാഖപട്ടണം, അഹ്മദാബാദ്, ലഖ്നോ, നാഗ്പൂർ, റാഞ്ചി, ജമ്മു എന്നീ ഐ.ഐ.എമ്മുകളിലാണ് പഠനപരിശീലനം.
ഭാരത സർക്കാർ സ്കിൽ െഡവലപ്മെൻറ് ആൻഡ് എൻറർപ്രണർഷിപ്പിനോടൊപ്പം സംസ്ഥാന നൈപുണ്യ വികസന മിഷനുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. ക്ലാസ്റൂം പഠനത്തിനുപുറമെ ഫീൽഡ് വർക്കുമുണ്ട്. കോഴിക്കോട് ഐ.ഐ.എമ്മിൽ 65 പേർക്ക് പ്രവേശനമുണ്ട്.
ഭാരത പൗരന്മാർക്ക് അപേക്ഷിക്കാം. എൻജിനീയറിങ്, നിയമം, മെഡിസിൻ, സാമൂഹ്യശാസ്ത്രം ഉൾപ്പെടെ ഏതെങ്കിലും ഡിസിപ്ലിനിൽ അംഗീകൃത സർവകലാശാലാ ബിരുദം അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമെടുത്തിരിക്കണം.
സെക്കൻഡറി വിദ്യാഭ്യാസത്തിനുശേഷം സോഷ്യൽ/നോൺപ്രോഫിറ്റ് മേഖലയിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും ഗ്രാമീണമേഖലയിൽ ജോലി ചെയ്യാൻ താൽപര്യവുമുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മുൻഗണന ലഭിക്കും. പ്രാദേശികഭാഷയിൽ ആശയവിനിമയം നടത്താൻ കഴിവുള്ളവരാകണം.
വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.iimb.ac.in/mgnfൽ ഉണ്ട്. അപേക്ഷ ഓൺലൈനായി മാർച്ച് 27നകം സമർപ്പിക്കണം. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
അഭിരുചി പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് mgnf സെലക്ഷൻ. മൾട്ടിപ്ൾ ചോയിസ് മാതൃകയിലുള്ള ടെസ്റ്റിൽ പൊതുവിജ്ഞാനം, ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി, ഡേറ്റ ഇൻറർപ്രട്ടേഷൻ ആൻഡ് ലോജിക്കൽ റീസണിങ്, വെർബൽ എബിലിറ്റി ആൻഡ് റീഡിങ് കോംപ്രിഹെൻഷൻ എന്നിവയിൽ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങളുണ്ടാവും.
ശരിയുത്തരത്തിന് 3 മാർക്ക്. ഉത്തരം തെറ്റിയാൽ ഒരുമാർക്ക് വീതം കുറക്കും. രണ്ടുമണിക്കൂർ സമയം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. ക്ലാസുകൾ ജൂലൈയിൽ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.