ബിരുദം: പ്രവേശന നടപടികൾ തുടങ്ങി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചതോടെ ബിരുദ കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശനത്തിന് സർവകലാശാലകൾ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വയംഭരണ പദവിയുള്ളവ ഒഴികെയുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളിലേക്ക് ബന്ധപ്പെട്ട സർവകലാശാലകളാണ് അലോട്ട്മെൻറ് നടത്തുന്നത്.
കേരളയിൽ അപേക്ഷ 17 വരെ
കേരള സർവകലാശാലക്കുകീഴിലുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ കോളജുകൾ/സർവകലാശാല പഠനകേന്ദ്രങ്ങളിലും (യു.െഎ.ടി)ബിരുദ കോഴ്സുകളിൽ കേന്ദ്രീകൃത പ്രവേശനത്തിന് ആഗസ്റ്റ് 17വരെ ഒാൺലൈനായി അപേക്ഷിക്കാം. ആഗസ്റ്റ് 13ന് ട്രയൽ അേലാട്ട് പ്രസിദ്ധീകരിക്കും. 18ന് ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് ലഭിച്ചവർ 18 മുതൽ 24 വരെ ഒാൺലൈനായി ഫീസടച്ച് അലോട്ട്മെൻറ് ഉറപ്പുവരുത്തണം. ഇതോടൊപ്പം നിലവിലുള്ള ഒാപ്ഷനുകൾ പുനഃക്രമീകരിക്കാനും ഉയർന്ന ഒാപ്ഷനുകൾ റദ്ദ് ചെയ്യാനും അവസരമുണ്ടായിരിക്കും.
ആഗസ്റ്റ് 25ന് രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. 25 മുതൽ സെപ്റ്റംബർ രണ്ടു വരെ അലോട്ട്മെൻറ് ലഭിച്ചവർക്ക് ഒാൺലൈനായി ഫീസടച്ച് അലോട്ട്മെൻറ് ഉറപ്പാക്കാം. അലോട്ട്മെൻറ് ലഭിച്ചവർക്ക് ആഗസ്റ്റ് 26, 27, 31, സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിൽ കോളജുകളിലെത്തി പ്രവേശനം നേടാം. വിശദവിവരങ്ങൾക്ക്: https://admissions.keralauniversity.ac.in സന്ദർശിക്കുക.
കാലിക്കറ്റിൽ 16 വരെ
കാലിക്കറ്റ് സർവകലാശാലക്കുകീഴിലുള്ള കോളജുകളിൽ ബിരുദ കോഴ്സ് പ്രവേശനത്തിനായി ആഗസ്റ്റ് ആറു മുതൽ ഒാൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങി. ആഗസ്റ്റ് 16ന് വൈകീട്ട് അഞ്ചുവരെ ഫീസടച്ച് അപേക്ഷ സമർപ്പിക്കാം.https://admission.uoc.ac.in/ വഴിയാണ് ഒാൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്. ജനറൽ വിഭാഗത്തിന് 280 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 115 രൂപയുമാണ് അപേക്ഷ ഫീസ്. ഇ.പേമെൻറ് (എസ്.ബി.െഎ ഒാൺലൈൻ/ അഫിലിയേറ്റഡ് കോളജുകളിൽ പ്രവർത്തിക്കുന്ന നോഡൽ സെൻറർ/ ഫ്രണ്ട്സ് ജനസേവന കേന്ദ്രം/ അക്ഷയ കേന്ദ്രം) രൂപത്തിലാണ് ഫീസൊടുക്കേണ്ടത്. വിവരങ്ങൾ പ്രവേശന പോർട്ടലിൽ ലഭ്യമാണ്.
എം.ജിയിൽ 13 വരെ
എം.ജി സർവകലാശാലയിൽ ആഗസ്റ്റ് 13ന് വൈകീട്ട് നാലു വരെ ഒാൺലൈൻ അപേക്ഷ സമർപ്പണം നടത്താം. www.cap.mgu.ac.in എന്ന പ്രവേശന പോർട്ടലിൽ 'UG CAP- 2021' എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം.
ജനറൽ വിഭാഗത്തിലുള്ളവർക്ക് 750 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവർക്ക് 375 രൂപയുമാണ് അപേക്ഷ ഫീസ്. ആഗസ്റ്റ് 18ന് ട്രയൽ അലോട്ട്മെൻറും താൽക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണവും നടക്കും. വിവരങ്ങളിൽ തിരുത്തൽ, ഒാപ്ഷനുകളുടെ പുനഃക്രമീകരണം, കൂട്ടിച്ചേർക്കൽ, ഒഴിവാക്കൽ എന്നിവക്ക് ആഗസ്റ്റ് 18 മുതൽ 24 വരെ അവസരമുണ്ടാകും. ആദ്യ അലോട്ട്മെൻറ് ആഗസ്റ്റ് 27ന് പ്രസിദ്ധീകരിക്കും. സർവകലാശാലക്കുള്ള ഫീസ് 27 മുതൽ സെപ്റ്റംബർ ഒന്നിന് വൈകീട്ട് നാലുവരെ ഒടുക്കാം. അലോട്ട്മെൻറ് ലഭിച്ചവർക്ക് 27 മുതൽ സെപ്റ്റംബർ ഒന്നിന് വൈകീട്ട് നാലുവരെ ഫീസടച്ച് ഒാൺലൈനായി പ്രവേശനം നേടാം.
സെപ്റ്റംബർ രണ്ടു മുതൽ മൂന്നു വരെ ഒാപ്ഷനുകൾ പുനഃക്രമീകരിക്കാനും ഒഴിവാക്കാനും അവസരമുണ്ടാകും. സെപ്റ്റംബർ ഏഴിന് രണ്ടാം അേലാട്ട്മെൻറ് പ്രസിദ്ധീകരിക്കും. ഏഴു മുതൽ ഒമ്പതു വരെ ഫീസടച്ച് കോളജുകളിൽ ഒാൺലൈൻ പ്രവേശനം നേടാം. സെപ്റ്റംബർ 10 മുതൽ 11വരെ ഒാപ്ഷനുകൾ പുനഃക്രമീകരിക്കാനും ഒഴിവാക്കാനും അവസരമുണ്ടാകും. സെപ്റ്റംബർ 15ന് മൂന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. 15 മുതൽ 17 വരെ ഫീസടച്ച് കോളജുകളിൽ ഒാൺലൈൻ പ്രവേശനം നേടാം.
കണ്ണൂരിൽ വിജ്ഞാപനം ഉടൻ
കണ്ണൂർ സർവകലാശാല ബിരുദ കോഴ്സുകളിേലക്കുള്ള പ്രവേശന വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടില്ല. ഒരാഴ്ചക്കകം വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. https://admission.kannuruniversity.ac.in/ എന്ന പോർട്ടൽ വഴിയായിരിക്കും പ്രവേശന നടപടികൾ.
സ്വയംഭരണ കോളജുകളിൽ പ്രവേശനം നേരിട്ട്
സംസ്ഥാനത്തെ സ്വയംഭരണ കോളജുകളിൽ പ്രവേശനത്തിന് കോളജുകൾ നേരിട്ടാണ് അപേക്ഷ സ്വീകരിക്കുന്നത്. ഇവിടേക്കുള്ള പ്രവേശനം സർവകലാശാലകളുടെ കേന്ദ്രീകൃത പ്രവേശന നടപടികളിൽ ഉൾപ്പെടില്ല. സ്വയംഭരണ കോളജുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട കോളജുകളുടെ വെബ്സൈറ്റ് പരിേശാധിച്ച് അപേക്ഷ സമർപ്പിക്കണം.
തിരുവനന്തപുരം മാർ ഇവാനിയോസ് (marivanioscollege.com), കൊല്ലം ഫാത്തിമ മാത നാഷനൽ കോളജ് (fmnc.ac.in), ചങ്ങനാശ്ശേരി അസംപ്ഷൻ കോളജ് (assumptioncollege.in), കോട്ടയം സി.എം.എസ്(cmscollege.ac.in), എറണാകുളം മഹാരാജാസ് (maharajas.ac.in), കോതമംഗലം മാർ അത്തനേഷ്യസ്(macollege.in), മരിയൻ കോളജ് കുട്ടിക്കാനം (mariancollege.org), കളമശ്ശേരി രാജഗിരി കോളജ് (rajagiri.edu), തേവര സേക്രഡ് ഹാർട്ട് (www.shcollege.ac.in), എറണാകുളം സെൻറ് ആൽബർട്സ് (www.alberts.edu.in), ചങ്ങനാശ്ശേരി എസ്.ബി കോളജ് (sbcollege.ac.in), എറണാകുളം സെൻറ് തെരേസാസ് (teresas.ac.in), ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് (christcollegeijk.edu.in), കോഴിക്കോട് ഫാറൂഖ് കോളജ് (www.farookcollege.ac.in), മമ്പാട് എം.ഇ.എസ് കോളജ് (mesmampadcollege.edu.in), കോഴിക്കോട് സെൻറ് ജോസഫ്സ് ദേവഗിരി കോളജ് (www.devagiricollege.org), ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളജ് (stjosephs.edu.in), തൃശൂർ സെൻറ് തോമസ് കോളജ് (stthomas.ac.in), തൃശൂർ വിമല കോളജ് (www.vimalacollege.edu.in) എന്നിവയാണ് സ്വന്തമായി വിദ്യാർഥി പ്രവേശനം നടത്താനും പരീക്ഷ നടത്താനും അവകാശമുള്ള സ്വയംഭരണ കോളജുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.