അലിഗഢിൽ ബിരുദം, പി.ജി പ്രവേശനം
text_fieldsഅലീഗഢ് മുസ്ലിം സർവകലാശാല ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഒന്നിലധികം കോഴ്സുകൾക്ക് ഒറ്റ അപേക്ഷ മതി.
സി.യു.ഇ.ടി റാങ്കടിസ്ഥാനത്തിൽ ബി.എസ്സി (ഓണേഴ്സ്) കമ്യൂണിറ്റി സയൻസസ്, ബി.എ (ഓണേഴ്സ്/റിസർച്) ആർട്സ്, സോഷ്യൽ സയൻസസ്, ബി.വോക്-പ്രൊഡക്ഷൻ ടെക്നോളജി, പോളിമർ ആൻഡ് കോട്ടിങ് ടെക്നോളജി, ഫാഷൻ ഡിസൈൻ ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സുകളിൽ പ്രവേശനം നൽകും. മറ്റുചില ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് ദേശീയതലത്തിൽ പ്രവേശനപരീക്ഷ നടത്തിയാണ് തിരഞ്ഞെടുപ്പ്.
കേരളത്തിൽ കോഴിക്കോട് പരീക്ഷാകേന്ദ്രമാണ്. മലപ്പുറത്തും പശ്ചിമബംഗാളിലെ മുർഷിദാബാദിലും ബിഹാറിലെ കിഷൻഗഞ്ചിലും വാഴ്സിറ്റിക്ക് സെന്ററുകളുണ്ട്. മലപ്പുറം സെന്ററിൽ പഞ്ചവത്സര ബി.എ എൽഎൽ.ബി, ദ്വിവത്സര എം.ബി.എ, ബി.എഡ് (അറബിക്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഉർദു) സോഷ്യൽ സയൻസ്.
സയൻസ്, മാത്തമാറ്റിക്സ് കോഴ്സുകളിൽ പ്രവേശനമുണ്ട്. ബി.എ എൽഎൽ.ബിക്ക് 50 ശതമാനം മാർക്കോടെയുള്ള പ്ലസ് ടുവും എം.ബി.എക്ക് 50 ശതമാനം മാർക്കോടെ ബിരുദവും ബി.എഡിന് 50 ശതമാനം മാർക്കോടെ ബി.എ, ബി.എസ്സി, ബി.കോം തുടങ്ങിയ ബിരുദമുള്ളവർക്കും അപേക്ഷിക്കാം. എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സുകളിൽ നീറ്റ്-യു.ജിയും മെഡിക്കൽ പി.ജി കോഴ്സുകളിൽ നീറ്റ് പി.ജിയും വേണം. 17നകം അപേക്ഷിക്കണം. വെബ്: www.amucontrollerexmams.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.