Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബിരുദ ട്രയല്‍...

ബിരുദ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; 17 വരെ തിരുത്താം

text_fields
bookmark_border
calicut university
cancel

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല 2024-25ലേ​ക്കു​ള്ള ബി​രു​ദ​പ്ര​വേ​ശ​ന ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെ​ന്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ല്‍ സ്റ്റു​ഡ​ന്റ് ലോ​ഗി​ന്‍ എ​ന്ന ലി​ങ്കി​ലൂ​ടെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് അ​ലോ​ട്ട്‌​മെ​ന്റ് പ​രി​ശോ​ധി​ക്കാം. നേ​ര​ത്തേ സ​മ​ര്‍പ്പി​ച്ച അ​പേ​ക്ഷ​യി​ല്‍ എ​ല്ലാ​വി​ധ തി​രു​ത്ത​ലു​ക​ള്‍ക്കും (പേ​ര്, മൊ​ബൈ​ല്‍ ന​മ്പ​ര്‍, ഇ-​മെ​യി​ല്‍ ഐ​ഡി എ​ന്നി​വ ഒ​ഴി​കെ) ജൂ​ണ്‍ 17ന് ​വൈ​കീ​ട്ട് മൂ​ന്നു വ​രെ അ​വ​സ​ര​മു​ണ്ടാ​കും.

തി​രു​ത്ത​ലി​നു​ശേ​ഷം പു​തു​ക്കി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട് നി​ര്‍ബ​ന്ധ​മാ​യും ഡൗ​ണ്‍ലോ​ഡ് ചെ​യ്ത് സൂ​ക്ഷി​ക്ക​ണം. ‘എ​ഡി​റ്റ്/​അ​ണ്‍ലോ​ക്ക്’ ബ​ട്ട​ണ്‍ ഉ​പ​യോ​ഗി​ച്ച് എ​ഡി​റ്റ് ചെ​യ്യാ​ന്‍ ശ്ര​മി​ച്ച വി​ദ്യാ​ര്‍ഥി​ക​ള്‍ അ​പേ​ക്ഷ പൂ​ര്‍ത്തീ​ക​രി​ച്ച് പ്രി​ന്റൗ​ട്ട് എ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ല്‍ അ​ലോ​ട്ട്‌​മെ​ന്റ് പ്ര​ക്രി​യ​ക​ളി​ല്‍നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ടും.

പ്ര​സ്തു​ത അ​പേ​ക്ഷ​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​നു​ള്ള അ​വ​സ​രം റെ​ഗു​ല​ര്‍ അ​ലോ​ട്ട്‌​മെ​ന്റു​ക​ള്‍ക്കു​ശേ​ഷം മാ​ത്ര​മേ ഉ​ണ്ടാ​കൂ. തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍കി ല​ഭി​ക്കു​ന്ന അ​ലോ​ട്ട്‌​മെ​ന്റ് റ​ദ്ദാ​ക്ക​പ്പെ​ടും. അ​പേ​ക്ഷ​യി​ല്‍ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്താ​നു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​ണി​ത്. 2022, 2023, 2024 വ​ര്‍ഷ​ങ്ങ​ളി​ല്‍ VHSE - NSQF സ്‌​കീ​മി​ല്‍ പ്ല​സ്ടു പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ള്‍ NSQF ബോ​ര്‍ഡാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് എ​ന്ന് ഉ​റ​പ്പാക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut UniversityEducation NewsGraduation Trial Allotment
News Summary - Graduation trial allotment published- Can be corrected up to 17
Next Story