ഡൽഹി സ്കൂളുകളിൽ ഇനി 45 മിനിറ്റ് സേന്താഷം
text_fieldsന്യൂഡൽഹി: ഡൽഹി സർക്കാർ സ്കൂളുകളിൽ ദിവസവും ഒരു പിരീയഡ് ഇനി ചിരിക്കാനും കളിക്കാനും പാട്ടുപാടാനും സന്തോഷിക്കാനും മാത്രം. വിദ്യാഭ്യാസം കുട്ടികളിൽ അടിച്ചേൽപിക്കേണ്ടതല്ല എന്ന ലക്ഷ്യത്തോടെ ഡൽഹിയിലെ സർക്കാർ സ്കൂളുകളിൽ ഹാപ്പിനസ് കരിക്കുലം പദ്ധതി നടപ്പാക്കി. ഒന്നുമുതൽ എട്ടാംക്ലാസ് വരെയാണ് പദ്ധതി നടപ്പാക്കിയത്. വിദ്യാഭ്യാസം നല്ല മാർക്ക് േനടുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ളതാകരുതെന്നും വിദ്യാർഥികളുടെ മാനസിക സന്തോഷത്തെ അടിസ്ഥാനമാക്കിയുള്ളതാകണെമന്നതാണ് ഹാപ്പിനസ് പദ്ധതിയുടെ ലക്ഷ്യം.
ദേശീയ കരിക്കുലം ചട്ടക്കൂടിെൻറ നിർദേശങ്ങൾക്ക് അനുസരിച്ച് 41 അംഗ ഹാപ്പിനസ് കമ്മിറ്റിയാണ് കരിക്കുലം തയാറാക്കിയത്. മെഡിറ്റേഷൻ, മാനസിക സന്തോഷം വർധിപ്പിക്കുന്നതിനുള്ള വ്യായാമങ്ങൾ, ഇൻഡോർ ഗെയിമുകൾ, കഥപറയൽ, കൂട്ടായ ചർച്ച, ചെറുനാടകം, വ്യക്തിഗത/ഗ്രൂപ് അവതരണങ്ങൾ തുടങ്ങിയവയെല്ലാം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ പ്രവർത്തിദിനങ്ങളിലെ 45 മിനിറ്റ് ഹാപ്പിനസ് പീരിയഡിനായി നീക്കിവെച്ചു. ഇൗ പദ്ധതിയിലൂടെ 10 ലക്ഷത്തോളം വിദ്യാർഥികളും 50,000 അധ്യാപകരും ഒരുദിവസം ഹാപ്പി പദ്ധതിയിൽ പങ്കാളികളാകും.
രാജ്യത്തെ സി.ബി.എസ്.ഇ, പത്താംക്ലാസ് പരീക്ഷഫലം വന്നതിനുശേഷമുള്ള വിദ്യാർഥി ആത്മഹത്യ നിരക്കിലെ െഞട്ടിക്കുന്ന കണക്കുകളാണ് ഡെൽഹി സർക്കാറിനെ ഹാപ്പിനസ് കരിക്കുലം പദ്ധതിയിലേക്ക് നയിച്ചത്.
2016ൽ 9474 വിദ്യാർഥികൾ ആത്മഹത്യ ചെയ്ത ഞെട്ടിക്കുന്ന കണക്ക് ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. ഇതിൽ 2413പേരും പരീക്ഷയിൽ തോറ്റതിലുള്ള വിഷമം മൂലമാണ് ജീവനൊടുക്കിയത്. 2014-16 കാലയളവിൽ 26,000 വിദ്യാർഥികളാണ് ആത്മഹത്യചെയ്തത്. ഇതിൽ 30 ശതമാനവും പരീക്ഷയിൽ തോറ്റ മാനസിക വിഷമത്തിലാണ്. പത്താംക്ലാസ് പരീക്ഷഫലം വന്നതോടെ ന്യൂഡൽഹിയിൽ മാത്രം മൂന്ന് വിദ്യാർഥികൾ ഇത്തവണ ആത്മഹത്യ ചെയ്തു.
വിദ്യാർഥികളുടെ മാനസിക സംഘർഷങ്ങൾക്ക് അയവു വരുത്തുന്നതിനും സന്തോഷമുള്ള പുതുതലമുറയെ വാർത്തെടുക്കാനുമുള്ള ദീർഘകാല വീക്ഷണത്തോടെയുള്ള പദ്ധതിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.