ആരോഗ്യ സർവകലാശാല അറിയിപ്പുകൾ
text_fieldsപരീക്ഷാ അപേക്ഷ
തൃശൂർ: ഡിസംബർ 28ന് തുടങ്ങുന്ന മൂന്നാം വർഷ ബി.എസ്സി പെർഫ്യൂഷൻ ടെക്നോളജി റെഗുലർ/സപ്ലിമെൻററി (2012 സ്കീം) പരീക്ഷക്ക് 19 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ 21 വരെയും സൂപ്പർ ഫൈനോടെ 22 വരെയും രജിസ്ട്രേഷൻ നടത്താം.
ജനുവരി 20ന് തുടങ്ങുന്ന സെക്കൻറ് പ്രഫഷണൽ എം.ബി.ബി.എസ് സപ്ലിമെൻററി (2010 സ്കീം) പരീക്ഷക്ക് ഡിസംബർ 21 മുതൽ ജനുവരി ആറ് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ ജനുവരി എട്ട് വരെയും സൂപ്പർ ഫൈനോടെ ഒമ്പത് വരെയും രജിസ്റ്റർ ചെയ്യാം.
പരീക്ഷാ തിയതി പുന:ക്രമീകരിച്ചു
തൃശൂർ: മാറ്റിവെച്ചിരുന്ന ഒന്നാം വർഷ ബി.എസ്സി എം.ആർ.ടി സപ്ലിമെൻററി (2013 & 2016 സ്കീം) തിയറി പരീക്ഷ ഡിസംബർ 28ലേക്ക് മാറ്റി പുന:ക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
ഡിസംബർ 19ന് നടത്താനിരുന്ന രണ്ടാം വർഷ ബി.എസ്സി എം.എൽ.ടി സപ്ലിമെൻററി തിയറി പരീക്ഷയുടെ ജനറൽ മൈക്രോ ബയോളജി പേപ്പർ ഡിസംബർ 23ലേക്ക് മാറ്റി പുന:ക്രമീകരിച്ചു.
മൂന്നാം വർഷ ബി.പി.ടി സപ്ലിമെൻററി (2010 സ്കീം) തിയറി പരീക്ഷയുടെ റീ-ഹാബിലിറ്റേഷൻ & ബയോ എൻജിനിയറിങ് പേപ്പർ ഡിസംബർ 19ന് നടത്തും. പരീക്ഷാ കേന്ദ്രത്തിനോ മാറ്റമില്ല.
ഡിസംബർ 19ന് നടക്കുന്ന മൂന്നാം വർഷ ബി.പി.ടി സപ്ലിമെൻററി (2010,2012,2016 സ്കീമുകൾ) തിയറി പരീക്ഷാ തിയതി പുന:ക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഫാം റെഗുലർ/സപ്ലിമെൻററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിെൻറയും ഫോട്ടോകോപ്പി എന്നിവക്ക് നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഡിസംബർ 30നകം അപേക്ഷിക്കണം.
പരീക്ഷാ ടൈംടേബിൾ
ജനുവരി നാല് മുതൽ 13 വരെ നടക്കുന്ന അഞ്ചാം സെമസ്റ്റർ ബിഫാം സപ്ലിമെൻററി തിയറി, ഡിസംബർ 28 മുതൽ ജനുവരി നാല് വരെ നടക്കുന്ന മൂന്നാം വർഷ ബി.എസ്സി പെർഫ്യൂഷൻ ടെക്നോളജി റെഗുലർ/സപ്ലിമെൻററി തിയറി, ഡിസംബർ 23 മുതൽ ജനുവരി ഒന്ന് വരെ നടക്കുന്ന അവസാന വർഷ എം.ഡി/എം.എസ് ആയുർവേദ റെഗുലർ/സപ്ലിമെൻററി (2016 സ്കീം) തിയറി, ഡിസംബർ 21ന് തുടങ്ങുന്ന അവസാന വർഷ ബി.ഡി.എസ് പാർട്ട് -ഒന്ന് റെഗുലർ/സപ്ലിമെൻററി പ്രാക്ടിക്കൽ, അവസാന വർഷ ബി.ഡി.എസ് പാർട്ട് -രണ്ട് സപ്ലിമെൻററി പ്രാക്ടിക്കൽ, ഡിസംബർ 29ന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്സി എം.ആർ.ടി സപ്ലിമെൻററി പ്രാക്ടിക്കൽ ജനുവരി നാലിന് തുടങ്ങുന്ന രണ്ടാം വർഷ ബി.എസ്സി നഴ്സിംഗ് സപ്ലിമെൻററി പ്രാക്ടിക്കൽ എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.