ആരോഗ്യ സർവകലാശാല അറിയിപ്പുകൾ
text_fieldsതൃശൂർ: ജൂലൈ ഏഴിന് തുടങ്ങുന്ന മൂന്നാം വർഷ ബി.എസ്സി മെഡിക്കൽ ബയോ കെമിസ്ട്രി റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷക്ക് ജൂൺ 23 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ 24 വരെയും സൂപ്പർഫൈനോടെ 25 വരെയും രജിസ്ട്രേഷൻ നടത്താം.
ജൂലൈ 14ന് തുടങ്ങുന്ന രണ്ടാം വർഷ ബി.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് ജൂൺ 28 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ 29 വരെയും സൂപ്പർഫൈനോടെ 30 വരെയും രജിസ്റ്റർ ചെയ്യാം.
ജൂൺ 28ന് തുടങ്ങുന പുന:ക്രമീകരിച്ച ഒന്നാം വർഷ ബി.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് 19 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ 21 വരെയും സൂപ്പർ ഫൈനോടെ 22 വരെയുമാണ് സമയം.
ജൂൺ 28ന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്സി മെഡിക്കൽ മൈക്രോബയോളജി റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷക്ക് 19 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ 21 വരെയും സൂപ്പർഫൈനോടെ 22 വരെയും സമയമുണ്ട്.
ജൂലൈ 15ന് തുടങ്ങുന്ന മൂന്നാം വർഷ ബി.എ.എസ്.എൽ.പി സപ്ലിമെൻററി (2012 & 2016 സ്കീം) പരീക്ഷക്ക് ജൂൺ 18 മുതൽ 28 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ 30 വരെയും സൂപ്പർഫൈനോടെ ജൂലൈ രണ്ട് വരെയുമാണ് രജിസ്ട്രേഷൻ സമയം.
ഡെസർട്ടേഷൻ തിയതി
അവസാന വർഷ ബി.എസ്സി എം.ആർ.ടി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷയുടെ ഡെസർട്ടേഷൻ 1,655 രൂപ ഫീസോടെ ജൂൺ 30ന് വൈകീട്ട് അഞ്ചിനകം സർവകലാശാലയിൽ സമർപ്പിക്കണം. ഫൈനോടെ ജൂലൈ രണ്ടിന് വൈകീട്ട് അഞ്ച് വരെയാണ് സമയം.
പരീക്ഷ തിയതി
ജൂൺ 22ന് തുടങ്ങുന്ന അവസാന വർഷ എം.ഡി/എം.എസ് ആയുർവേദം സപ്ലിമെൻററി (2016 സ്കീം) തിയറി, ജൂൺ 29ന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്സി ഡയാലിസിസ് ടെക്നോളജി റെഗുലർ തിയറി, 28ന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്സി മെഡിക്കൽ മൈക്രോബയോളജി (2016 സ്കീം) റെഗുലർ/സപ്ലിമെൻററി തിയറി, 24ന് തുടങ്ങുന്ന രണ്ടാം വർഷ ബി.എ.എസ്.എൽ.പി സപ്ലിമെൻററി (2012 & 2016 സ്കീം) തിയറി, 24ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ ബി.എ.എസ്.എൽ.പി റെഗുലർ/സപ്ലിമെൻററി (2018 സ്കീം) തിയറി, 23ന് തുടങ്ങുന്ന ഒന്നാം വർഷ ബി.എ.എസ്.എൽ.പി സപ്ലിമെൻററി (2016 സ്കീം) തിയറി,
28ന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്സി മെഡിക്കൽ ബയോ കെമിസ്ട്രി റെഗുലർ/സപ്ലിമെൻററി (2016 സ്കീം) തിയറി, ജൂലൈ അഞ്ചിന് തുടങ്ങുന്ന സെക്കൻറ് ബി.എച്ച്.എം.എസ് റെഗുലർ/സപ്ലിമെൻററി (2015 സ്കീം) തിയറി, ജൂലൈ ആറിന് തുടങ്ങുന്ന തേർഡ് ബി.എച്ച്.എം.എസ് റെഗുലർ/സപ്ലിമെൻററി (2015 സ്കീം) തിയറി, ജൂലൈ ആറിന് തുടങ്ങുന്ന എം.ഡി ഹോമിയോപ്പതി പാർട്ട്-ഒന്ന് റെഗുലർ/സപ്ലിമെൻററി (2016 സ്കീം-2019 & 2018 പ്രവേശനം) തിയറി, ജൂലൈ ആറിന് തുടങ്ങുന്ന എം.ഡി ഹോമിയോപ്പതി പാർട്ട് -രണ്ട് സപ്ലിമെൻററി (2016 സ്കീം) തിയറി, ജൂൺ 23ന് തുടങ്ങുന്ന എം.പി.എച്ച് പാർട്ട്-രണ്ട് റെഗുലർ/സപ്ലിമെൻററി തിയറി, ജൂൺ 22ന് തുടങ്ങുന്ന രണ്ടാം വർഷ എം.എസ്സി എം.എൽ.ടി റെഗുലർ/സപ്ലിമെൻററി പ്രാക്ടിക്കൽ എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.