ആരോഗ്യ സർവകലാശാല വാർത്തകൾ
text_fieldsപരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: ഡിസംബർ 12ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2018 സ്കീം) പരീക്ഷക്ക് നവംബർ 14 മുതൽ 21 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ നവംബർ 22 വരെയും സൂപ്പർഫൈനോടെ 23 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
•ഡിസംബർ എട്ടിന് തുടങ്ങുന്ന അവസാന വർഷ ബി.ഫാം ഡിഗ്രി സപ്ലിമെന്‍ററി (2010 & 2012 സ്കീം) പരീക്ഷക്ക് നവംബർ 25 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ 28 വരെയും സൂപ്പർ ഫൈനോടെ 30 വരെയും രജിസ്ട്രേഷൻ നടത്താം.
•ഡിസംബർ 27ന് തുടങ്ങുന്ന സെക്കൻഡ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്‍ററി (2010 പാർട്ട് II, 2012 ആൻഡ് 2016 സ്കീമുകൾ), 28ന് തുടങ്ങുന്ന സെക്കൻഡ് പ്രഫഷനൽ ബി.എ.എം.എസ് സപ്ലിമെന്‍ററി (2010 പാർട്ട് I സ്കീം) എന്നീ പരീക്ഷകൾക്ക് നവംബർ 17 മുതൽ 29 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ ഡിസംബർ ഏഴുവരെയും സൂപ്പർഫൈനോടെ 13 വരെയും രജിസ്ട്രേഷൻ നടത്താം.
പരീക്ഷ ടൈംടേബിൾ
നവംബർ 16ന് തുടങ്ങുന്ന രണ്ടാംവർഷ ബി.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ, 21ന് തുടങ്ങുന്ന നാലാം വർഷ ബി.എസ്സി നഴ്സിങ് ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷ ഫലം
സെപ്റ്റംബറിൽ നടത്തിയ അവസാന വർഷ ബി.എസ്സി എം.ആർ.ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. റീ ടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്‍റെയും ഫോട്ടോകോപ്പി എന്നിവക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി നവംബർ 16ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.