ആരോഗ്യ സർവകലാശാല അറിയിപ്പുകൾ
text_fieldsതൃശൂർ: കോവിഡിനെ തുടർന്ന് ഫൈനൽ പ്രഫഷണൽ ബി.എ.എം.എസ് റെഗുലർ/സപ്ലിമെൻററി (2012 സ്കീം) പ്രാക്ടിക്കൽ പരീക്ഷക്ക് ഹാജരാകാൻ കഴിയാതിരുന്നവർക്കായി നടത്തുന്ന പരീക്ഷ ഫെബ്രുവരി എട്ടിന് തുടങ്ങും.
പരീക്ഷാ ടൈംടേബിൾ
ഫെബ്രുവരി 22ന് തുടങ്ങുന്ന സെക്കൻറ് പ്രഫഷണൽ എം.ബി.ബി.എസ് തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
2016, 2017 വർഷങ്ങളിലെ പ്രവേശകർക്കായി നടത്തിയ മൂന്നാം വർഷ ബി.സി.വി.ടി റെഗുലർ/സപ്ലിമെൻററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിെൻറയും ഫോട്ടോകോപ്പി എന്നിവക്ക് നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഫെബ്രുവരി 10നകം അപേക്ഷിക്കണം.
പരീക്ഷാ കേന്ദ്രം
ഫെബ്രുവരി 15ന് തുടങ്ങുന്ന ഒന്നാം വര്‍ഷ ബിഫാം സപ്ലിമെൻററി (2010 & 2012 സ്കീം) തിയറി പരീക്ഷകൾക്ക് പരീക്ഷാ കേന്ദ്രങ്ങളായി അനുവദിച്ച കോളജുകളുടെ ലിസ്റ്റ് സർവകലാശാലാ വെബ്സൈറ്റ് www.kuhs.ac.in ൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ മാതൃ കോളജില്‍നിന്ന് അഡ്മിറ്റ് കാര്‍ഡ് കൈപ്പറ്റി തങ്ങള്‍ക്ക് അനുവദിച്ച പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷക്ക് ഹാജരാവണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.