ആരോഗ്യ വാഴ്സിറ്റി വാർത്തകൾ
text_fieldsപരീക്ഷ രജിസ്ട്രേഷൻ
മുളങ്കുന്നത്തുകാവ്: ആരോഗ്യ സർവകലാശാല ഫെബ്രുവരി മൂന്നു മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി.എസ് സി മെഡിക്കൽ ബയോ കെമിസ്ട്രി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2014 & 2016 സ്കീം) പരീക്ഷക്ക് ഈമാസം 30 മുതൽ ജനുവരി 13 വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഫെബ്രുവരി ആറ് മുതലാരംഭിക്കുന്ന പോസ്റ്റ് എം.എസ് സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് സപ്ലിമെന്ററി പരീക്ഷക്ക് ജനുവരി ആറ് മുതൽ 16വരെ ഓൺലൈനായും പേപ്പറൊന്നിനു ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഫെബ്രുവരി പത്തു മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി.പി.ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2010, 2012 & 2016 സ്കീം) പരീക്ഷക്ക് ഈമാസം 30 മുതൽ ജനുവരി 16 വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഫെബ്രുവരി 15 മുതലാരംഭിക്കുന്ന രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി.എസ് സി നഴ്സിങ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീമുകാർക്കും, അർഹരായ 2010 സ്കീമുകാർക്കും) പരീക്ഷക്ക് ജനുവരി പത്തു മുതൽ 21 വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഫൈനൽ തീസിസ് അറിയിപ്പ്
ജൂലൈയിൽ നടത്താനുദ്ദേശിക്കുന്ന മെഡിക്കൽ പി.ജി ഡിഗ്രി (എം.ഡി/ എം.എസ്സ്) റഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷയുടെ ഫൈനൽ തീസിസ് രജിസ്ട്രേഷനും, വിശദവിവരങ്ങളും 3310 രൂപ ഫീസ് സഹിതം ഓൺലൈനായി ഈമാസം 28 മുതൽ ജനുവരി ഒമ്പതു വരെ സർവകലാശാലയിൽ സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.