അടുത്ത അധ്യയന വർഷം സ്കൂൾ വിദ്യാഭ്യാസത്തിന് ഒറ്റ ഡയറക്ടറേറ്റും പരീക്ഷ ഭവനും
text_fieldsതിരുവനന്തപുരം: ഒരു വിഭാഗം അധ്യാപക -അനധ്യാപക സംഘടനകളുടെ പ്രതിഷേധങ്ങൾക്കിടെ ഒന്നു മുതൽ 12 വരെയുള്ള സ്കൂൾ വിദ് യാഭ്യാസം ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട്. നീക്കത്തിൽ പ്രതിഷേധിച്ച് പ്രത ിപക്ഷ സംഘടനകളുടെ സംയുക്ത അധ്യാപക സമിതി ഒന്നടങ്കം തിങ്കളാഴ്ച പൊതുവിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗം ബഹിഷ ്കരിച്ച് ഇറങ്ങിപ്പോയി. സർക്കാർ ഏകപക്ഷീയമായി മുന്നോട്ടുപോവുകയാണെങ്കിൽ അടുത്ത അധ്യയന വർഷാരംഭം മുതൽ പണിമ ുടക്ക് ഉൾപ്പെടെ സമരപരിപാടികളിലേക്ക് പോകുമെന്നും സമിതി ഭാരവാഹികൾ അറിയിച്ചു.
സ്കൂൾ വിദ്യാഭ്യാസ ലയനത് തിെൻറ ആദ്യഘട്ടമായി അടുത്ത അധ്യയന വർഷത്തിൽ മൂന്ന് പരിഷ്കരണങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന ്ന് യോഗത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ വ്യക്തമാക്കി. നിലവിലുള്ള പൊതുവിദ്യാഭ്യാസ, ഹയർ സെക്കൻഡറ ി, വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റുകൾ ലയിപ്പിക്കും. ഇൗ ഡയറക്ടറേറ്റുകൾക്ക് കീഴിലുള്ള മൂന്ന് പരീക്ഷാ വിഭാഗങ്ങളെയും ഒന്നിപ്പിക്കും. സ്കൂളിെൻറ ഏക മേധാവിയായി പ്രിൻസിപ്പലിനെ നിയമിക്കുന്നതും അടുത്ത അധ്യയന വർഷം നടപ്പാക്കും. എന്നാൽ, സ്കൂൾ അധ്യാപക തസ്തികകൾ, സ്കൂളുകളുടെ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെയുള്ള ഘടനയിൽ ഉടൻ മാറ്റംവരുത്തില്ല.
എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി.ഇ പോലുള്ള തസ്തികകളും ഒാഫിസ് ഘടനയും നിലവിെല രീതിയിൽ തുടരും. ഹൈസ്കൂളും ഹയർ സെക്കൻഡറിയും ഒന്നിച്ച് പ്രവർത്തിക്കുന്നിടത്ത് പ്രിൻസിപ്പൽ സ്ഥാപന മേധാവിയാകുേമ്പാൾ ഹെഡ്മാസ്റ്ററെ വൈസ് പ്രിൻസിപ്പലാക്കി മാറ്റുന്നതടക്കമുള്ള നിർദേശങ്ങളാണ് പരിഗണനയിലുള്ളത്.
ഇക്കാര്യങ്ങളിൽ അധ്യാപക, അനധ്യാപക സംഘടനകൾ കൂടി മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ പരിഗണിച്ചായിരിക്കും തുടർനടപടികളെന്ന് യോഗത്തിൽ സെക്രട്ടറി അറിയിച്ചു. നിതി ആയോഗിെൻറ കണക്കുപ്രകാരം സ്കൂൾ വിദ്യാഭ്യാസത്തിൽ കേരളം ഏറെ മുന്നിലാണെന്നും ന്യൂനതകൾ കണ്ടെത്തിയ മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിെൻറ ഭാഗം കൂടിയായാണ് പരിഷ്കരണം കൊണ്ടുവരുന്നതെന്നും സെക്രട്ടറി പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചു.
അജണ്ട നിശ്ചയിക്കാത്തതും വിദ്യാഭ്യാസ മന്ത്രി പെങ്കടുക്കാത്തതുമായ േയാഗം മാറ്റിവെക്കണമെന്ന് യോഗം തുടങ്ങിയ ഉടൻ പ്രതിപക്ഷ അധ്യാപക, അനധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു. മന്ത്രിതല ചർച്ച പിന്നീട് നടത്തുമെന്നും ആദ്യഘട്ട ചർച്ച മാത്രമാണിതെന്നും സെക്രട്ടറി വിശദീകരിച്ചെങ്കിലും സംഘടനാ നേതാക്കൾ സർക്കാറിനെതിരെ മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോകുകയായിരുന്നു.
എം.എ. ഖാദർ കമ്മിറ്റി സമർപ്പിച്ച അപൂർണ റിപ്പോർട്ടുമായാണ് സർക്കാർ നടപടികളിലേക്ക് പോകുന്നതെന്നും ഇതു പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുമെന്നും ബഹിഷ്ക്കരിച്ചിറങ്ങിയ സംയുക്ത അധ്യാപക സംഘടനാ ഭാരവാഹികൾ പറഞ്ഞു. എന്നാൽ, ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ഗുണപരമായ വശങ്ങൾ അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കണമെന്ന് കെ.എസ്.ടി.എ, എ.കെ.എസ്.ടി.യു ഉൾെപ്പടെ ഭരണപക്ഷ സംഘടനകൾ ആവശ്യപ്പെട്ടു.
സംഘടനകളെ 28ന് വിദ്യാഭ്യാസമന്ത്രി ചർച്ചക്ക് വിളിച്ചു
തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസ ലയനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു. 28ന് രാവിലെ 11ന് അധ്യാപക, അനധ്യാപക സംഘടനാ പ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തും. ഉച്ചക്കു ശേഷം മാനേജ്മെൻറ് പ്രതിനിധികളുമായും വിദ്യാർഥി സംഘടനാ പ്രതിനിധികളുമായും മന്ത്രി ചർച്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.