കോഓപറേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റിൽ ഹയർ ഡിപ്ലോമ
text_fieldsസംസ്ഥാന സഹകരണ യൂനിയന്റെ കീഴിലുള്ള 13 കോഓപറേറ്റിവ് ട്രെയിനിങ് കോളജുകളിൽ 2024-25 വർഷം നടത്തുന്ന ഹയർ ഡിപ്ലോമ ഇൻ കോഓപറേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് (എച്ച്.ഡി.സി ആൻഡ് ബി.എം) കോഴ്സ് പ്രവേശനത്തിന് ഓൺലൈനായി ജൂലൈ 15ന് വൈകീട്ട് അഞ്ചുമണി വരെ അപേക്ഷിക്കാം.
രണ്ട് സെമസ്റ്ററുകളായുള്ള ഒരുവർഷത്തെ ഫുൾടൈം കോഴ്സാണിത്. ബിരുദധാരികൾക്കാണ് പ്രവേശനം. പ്രായപരിധി 1.6.2024ൽ 40 വയസ്സ്. ഒ.ബി.സി വിഭാഗത്തിന് 43, എസ്.സി/എസ്.ടി വിഭാഗത്തിന് 45 വയസ്സുവരെയാകാം. ജീവനക്കാർക്ക് പ്രായപരിധിയില്ല.
പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും www.scu.kerala.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് ജനറൽ വിദ്യാർഥികൾക്ക് 250 രൂപ, സഹകരണസംഘം ജീവനക്കാർക്ക് 350 രൂപ, എസ്.ി/എസ്.ടി വിദ്യാർഥികൾക്ക് 85 രൂപ.
സെലക്ഷൻ: ബിരുദ പരീക്ഷക്ക് ലഭിച്ച മാർക്കിന്റെ മെറിറ്റടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഉയർന്ന (പി.ജി) യോഗ്യതയുള്ളവർക്ക് ഗ്രേസ് മാർക്ക് ലഭിക്കും.ജീവനക്കാരുടെ വിഭാഗത്തിൽ മൊത്തം റഗുലർ സർവിസ് കാലയളവ് കൂടി പരിഗണിക്കും. മൊത്തം കോഴ്സ് ഫീസ് 23,990 രൂപയാണ്. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് സഹകരണ മേഖലയിൽ ജോലി നേടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.