ഉന്നത വിദ്യാഭ്യാസം ക്രെഡിറ്റ് സംവിധാനത്തിലേക്ക്, മൂല്യനിർണയ രീതിയിലും മാറ്റം വരുന്നു
text_fieldsന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ മേഖല വിവിധ ഘട്ടങ്ങളായി തിരിച്ച് പൂർണമായും ക്രെഡിറ്റ് സംവിധാനത്തിലേക്ക് മാറുന്നു. മൂല്യനിർണയ രീതിയിലും മാറ്റം വരും. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി 2020) ഭാഗമായാണ് മാറ്റം. ഇതുസംബന്ധിച്ച് കരടു മാർഗരേഖ യു.ജി.സി പുറത്തിറക്കി. ബിരുദം മുതൽ പി.എച്ച്ഡി വരെ ഉന്നത വിദ്യാഭ്യാസ മേഖല ലെവൽ അഞ്ചു മുതൽ ലെവൽ 10 വരെയുള്ള ആറു ഘട്ടമായി തിരിച്ചാണ് ക്രെഡിറ്റ് നൽകുക. ലെവൽ നാല് സ്കൂൾ വിദ്യാഭ്യാസമാണ്. ഭരണഘടന മൂല്യം, ധാർമിക-സദാചാര മൂല്യം, തൊഴിൽ ക്ഷമത, പൊതുപരിജ്ഞാനം, വ്യവസായ മനോഭാവം തുടങ്ങി വിവിധഘടകങ്ങളാണ് മൂല്യനിർണയത്തിനായി പരിഗണിക്കുക. കരടിൽ ഫെബ്രുവരി 13വരെ nepheqf@gmail.com എന്ന ഇ-മെയിൽ വഴി പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.