ഹയർസെക്കൻഡറി പരീക്ഷ; വിജയശതമാനം കുറഞ്ഞു; ഫുൾ എ പ്ലസുകാർ കൂടി, എറണാകുളം മുന്നിൽ, വയനാട് പിന്നിൽ
text_fieldsതിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷയിൽ മൊത്തം വിജയം കുറഞ്ഞതിനൊപ്പം 14 ജില്ലകളിലും വിജയശതമാനത്തിൽ ഇടിവ്. എന്നാൽ, ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണം വർധിച്ചു. വിജയത്തിൽ എറണാകുളം ജില്ലയാണ് ഇത്തവണയും മുന്നിൽ; 841.12 ശതമാനം. ഇടുക്കിയാണ് രണ്ടാം സ്ഥാനത്ത്; 83.44 ശതമാനം. കൂടുതൽ പേർ പരീക്ഷയെഴുതിയ മലപ്പുറത്ത് 79.63 ശതമാനമാണ് വിജയം.
കുറവ് വിജയം വയനാട് ജില്ലയിലാണ്; 72.13 ശതമാനം. കൂടുതൽ പേർ ഫുൾ എ പ്ലസ് നേട്ടത്തോടെ വിജയിച്ചത് മലപ്പുറം ജില്ലയിലാണ്; 5654 പേർ.
ഫലം ചുരുക്കത്തിൽ
പരീക്ഷ എഴുതിയവർ -3,74,755
ഉപരിപഠന യോഗ്യത നേടിയവർ -2,94,888
വിജയശതമാനം -78.69
ഫുൾ എ പ്ലസ് നേടിയവർ -39,242
നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾ -63
വി.എച്ച്.എസ്.ഇ പരീക്ഷ എഴുതിയവർ -27,586
ഉപരിപഠന യോഗ്യത നേടിയവർ -19,702
വിജയശതമാനം -71.42
ഫുൾ എ പ്ലസ് -251
നൂറ് ശതമാനം നേടിയ സ്കൂളുകൾ -12
ഗൾഫിൽ 88.03 ശതമാനം
തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷയിൽ ഗൾഫിൽ മികച്ച വിജയം. എട്ട് കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയ 568 പേരിൽ 500 പേരും വിജയിച്ചു. 88.03 ശതമാനമാണ് വിജയം. 81 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഷാർജ ന്യൂ ഇന്ത്യൻ മോഡൽ എച്ച്.എസ്.എസിന് നൂറു ശതമാനം (43 വിദ്യാർഥികൾ) വിജയമുണ്ട്. ലക്ഷദ്വീപിൽ 1111 പേർ പരീക്ഷയെഴുതിയതിൽ 461 പേർ വിജയിച്ചു. 41.49 ശതമാനമാണ് വിജയം. മാഹിയിൽ 731 പേർ പരീക്ഷയെഴുതിയതിൽ 568 പേർ വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.