Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഹയർ സെക്കൻഡറി...

ഹയർ സെക്കൻഡറി സ്ഥലംമാറ്റം; സർക്കുലർ പിൻവലിച്ചു

text_fields
bookmark_border
general education department 907897
cancel

തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്ഥലംമാറ്റം സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്കെതിരായ സർക്കുലർ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പിൻവലിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി.


സ്ഥ​ലം​മാ​റ്റ പ​ട്ടി​ക റ​ദ്ദാ​ക്കി​യ ട്രൈ​ബ്യൂ​ണ​ൽ വി​ധി മ​റി​ക​ട​ന്ന്​ മേ​യ്​ നാ​ലി​ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​നെ ട്രൈ​ബ്യൂ​ണ​ൽ മു​മ്പാ​കെ അ​ധ്യാ​പ​ക​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​സ്. ഷാ​ന​വാ​സി​നെ വി​ളി​ച്ചു​വ​രു​ത്തി​യ ട്രൈ​ബ്യൂ​ണ​ൽ, സ്ഥ​ലം​മാ​റ്റ പ​ട്ടി​ക റ​ദ്ദാ​ക്കി​യ വി​ധി​യു​ടെ ലം​ഘ​ന​മാ​ണ്​ സ​ർ​ക്കു​ല​റെ​ന്ന്​​ വ്യ​ക്ത​മാ​ക്കി. കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും​ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​ സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

നേ​ര​ത്തേ സ്ഥ​ലം​മാ​റ്റ ന​ട​പ​ടി​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞു​ള്ള ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ്​ നി​ല​നി​ൽ​ക്കെ​യാ​ണ്,​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ അ​ന്തി​മ​ സ്ഥ​ലംമാ​റ്റ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും അ​ധ്യാ​പ​ക​ർ​ക്ക്​ വി​ടു​ത​ൽ അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്ത​ത്. ഇ​തി​നെ​തി​രെ ഒ​രു​പ​റ്റം അ​ധ്യാ​പ​ക​ർ ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച​തോ​ടെ മു​ഴു​വ​ൻ ന​ട​പ​ടി​ക​ളും സ്​​റ്റേ ചെ​യ്തു. സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ടു​ത​ൽ വാ​ങ്ങി​യ പ​ല​ർ​ക്കും ഇ​തോ​ടെ സ്കൂ​ളു​ക​ളി​ൽ ജോ​യിൻ ചെ​യ്യാ​ൻ പ​റ്റാ​താ​യി. ട്രൈ​ബ്യൂ​ണ​ൽ വി​ധി​ക്കെ​തി​രെ അ​ധ്യാ​പി​ക ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച്​ ഇ​ട​ക്കാ​ല വി​ധി​യും സ​മ്പാ​ദി​ച്ചു.

സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ പ്ര​കാ​രം ന​ട​പ്പാ​യ സ്ഥ​ലം​മാ​റ്റ​ങ്ങ​ളെ ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ്​ ബാ​ധി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ഹൈ​കോ​ട​തി ഉ​ത്ത​ര​വ്. ഈ ​ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ടു​ത​ൽ വാ​ങ്ങു​ക​യും ജോ​യിൻ​ ചെ​യ്യാ​ൻ ക​ഴി​യാ​തി​രി​ക്കു​ക​യും ചെ​യ്ത അ​ധ്യാ​പ​ക​ർ​ക്ക്​ മു​ഴു​വ​ൻ പു​തി​യ സ്കൂ​ളി​ൽ ജോ​യ​ൻ​റ്​ ചെ​യ്യാ​ൻ നി​ർ​ദേ​ശം ന​ൽ​കി മേ​യ്​ നാ​ലി​നാ​ണ്​ ഡ​യ​റ​ക്ട​ർ സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Higher Secondary Transfer
News Summary - Higher Secondary Transfer Circular withdrawn
Next Story