Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
plus two
cancel
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഹയർസെക്കൻഡറി,...

ഹയർസെക്കൻഡറി, വി.എച്ച്​.എസ്​.ഇ പ്രവേശനം; പ്രോസ്​പെക്​ടസ്​ നാളെ

text_fields
bookmark_border

തിരുവനന്തപുരം: ഒന്നാം വർഷ ഹയർസെക്കൻഡറി, വി.എച്ച്​.എസ്​.ഇ പ്രവേശന പ്രോസ്​പെക്​ടസ്​ ബുധനാഴ്​ച പ്രസിദ്ധീകരിച്ചേക്കും. ഒാൺലൈൻ അപേക്ഷ സമർപ്പണം ആഗസ്​റ്റ്​ 24 മുതൽ സെപ്​റ്റംബർ മൂന്നുവരെ നടത്താം.

സർക്കാർ ഉത്തരവ്​ പ്രകാരം ഭേദഗതി വരുത്തിയ ഹയർസെക്കൻഡറി പ്രവേശന പ്രോസ്​പെക്​ടസിന്​ തിങ്കളാഴ്​ച പൊതുവിദ്യാഭ്യാസ ഡയറക്​ടർ അംഗീകാരം നൽകി. എന്നാൽ, വി.എച്ച്​.എസ്​.ഇ പ്രോസ്​പെക്​ടസ്​ കൂടി തയാറായശേഷം ഒന്നിച്ച്​ പ്രസിദ്ധീകരിച്ചാൽ മതിയെന്ന്​ ഡയറക്​ടർ നിർദേശിക്കുകയായിരുന്നു. അപേക്ഷ സമർപ്പണത്തിന്​ കുട്ടികളെ സഹായിക്കാൻ സർക്കാർ, എയ്​ഡഡ്​ ഹൈസ്​കൂൾ, ഹയർസെക്കൻഡറികളിലും വി.എച്ച്​.എസ്​.ഇകളിലും ഹെൽപ്​ ഡെസ്​ക്​ ഒരുക്കും​.

ഒാണാവധിക്ക്​ ശേഷമേ അധ്യാപകരെ ഹെൽപ്​ ഡെസ്​കിൽ നിയോഗിക്കാനാകൂ എന്നതിനാലാണ്​ അപേക്ഷ 24ന്​ തുടങ്ങിയാൽ മതിയെന്ന്​ തീരുമാനിച്ചത്​. ഹയർസെക്കൻഡറി പ്രവേശനത്തിനു പരമാവധി ബോണസ്​ പോയൻറ്​ പത്തായി നിജപ്പെടുത്തുകയും നീന്തൽ യോഗ്യത സർട്ടിഫിക്കറ്റ്​ ജില്ല സ്​പോർട്​സ്​ കൗൺസിലുകൾ നൽകണമെന്നതും പ്രോസ്​പെക്​ടസ്​ ഭേദഗതികളാണ്​.

ന്യൂനപക്ഷ/ പിന്നാക്ക ഇതര മാനേജ്​മെൻറുകൾക്ക്​ കീഴി​െല എയ്​ഡഡ്​ കോളജുകളിൽ മാനേജ്​മെൻറ്​ ക്വോട്ടയായിരുന്ന 30 ശതമാനം സീറ്റുകളിൽ പത്ത്​ ശതമാനം സ്​കൂൾ നടത്തുന്ന മാനേജ്​മെൻറ്​ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ കുട്ടികൾക്ക്​ മെറിറ്റിൽ ​പ്രവേശനം നൽകുന്ന കമ്യൂണിറ്റി ക്വോട്ടയാക്കാനും നിർദേശമുണ്ട്​. ഇതുപ്രകാരം ഇത്തരം സ്​കൂളുകളിൽ മാനേജ്​മെൻറ്​ ക്വോട്ട സീറ്റ്​ 20 ശതമാനമാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VHSEHigher Secondary
News Summary - Higher Secondary, VHSE Admission; Prospectus tomorrow
Next Story