ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനിൽ എൻജിനീയർ /ഓഫിസർ: 276 ഒഴിവുകൾ
text_fieldsകേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (HPCL) വിവിധ തസ്തികകളിലേക്ക് പ്രതിഭാധനരായ പ്രഫഷനലുകളെ തേടുന്നു.
തസ്തികകൾ ചുവടെ-
* എൻജിനീയർ- മെക്കാനിക്കൽ, ഒഴിവുകൾ 57, ഇലക്ട്രിക്കൽ -16, ഇൻസ്ട്രുമെന്റേഷൻ -36, സിവിൽ -18, കെമിക്കൽ -43. ശമ്പള നിരക്ക് 50,000-1,60,000 രൂപ.
* സീനിയർ ഓഫിസർ, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ, ഓപറേഷൻസ് ആൻഡ് മെയിന്റനൻസ്- ഒഴിവുകൾ 10, LNG ബിസിനസ് -2, ശമ്പളനിരക്ക് 60,000-1,80,000 രൂപ.
* സീനിയർ ഓഫിസർ/അസിസ്റ്റന്റ് മാനേജർ- ബയോ ഫ്യൂവൽ പ്ലാന്റ് ഓപറേഷൻസ്- 1, പ്ലാന്റ് ഓപറേഷൻസ് (CBG) -1, ശമ്പളനിരക്ക് 60,000 - 1,80,000 രൂപ.
യോഗ്യത: ബി.ഇ/ബി.ടെക് (കെമിക്കൽ എൻജിനീയറിങ്). 3/6 വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 28/31.
* സീനിയർ ഓഫിസർ- സെയിൽസ് (റീട്ടെയിൽ/ലൂബ് സ്/ഡയറക്ട് സെയിൽസ്/LPG. ഒഴിവുകൾ -30. അസിസ്റ്റന്റ് മാനേജർ -നോൺ ഫ്യൂവൽ ബിസിനസ് -4, സീനിയർ ഓഫിസർ -EV ചാർജിങ് സ്റ്റേഷൻ ബിസിനസ് -2
* ഫയർ ആൻഡ് സേഫ്റ്റി ഓഫിസർ- മുംബൈ റിഫൈനറി -2, വിശാഖ് റിഫൈനറി -6.
* ക്വാളിറ്റി കൺട്രോൾ (QC) ഓഫിസേഴ്സ് -9, ചാർട്ടേഡ് അക്കൗണ്ടന്റ്സ് -16, ലോ ഓഫിസേഴ്സ് -5, HR -2, മെഡിക്കൽ ഓഫിസർ -4, ജനറൽ മാനേജർ (കമ്പനി സെക്രട്ടറിയുടെ ഓഫിസ്) -1, വെൽഫെയർ ഓഫിസർ -മുംബൈ റിഫൈനറി -1.
യോഗ്യത: മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികളടക്കം വിശദമായ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.hindustan petrolium.com/careerൽനിന്നും ഡൗൺലോഡ് ചെയ്യാം. നിർദേശാനുസരണം ഓൺലൈനായി സെപ്റ്റംബർ 18വരെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.