Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2017 10:47 PM GMT Updated On
date_range 18 Feb 2017 10:47 PM GMTജെ.ഡി.സി കോഴ്സ് പ്രവേശനം; അപേക്ഷ മാര്‍ച്ച് 31വരെ
text_fieldsbookmark_border
സംസ്ഥാന സഹകരണ യൂനിയന്‍െറ ആഭിമുഖ്യത്തില്‍ 2017 ജൂണില്‍ ആരംഭിക്കുന്ന ജൂനിയര്‍ ഡിപ്ളോമ ഇന്‍ കോഓപറേഷന്‍ (ജെ.ഡി.സി) കോഴ്സ് പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷഫോറവും വിശദവിവരങ്ങള്‍ അടങ്ങിയ പ്രോസ്പെക്ടസും മാര്‍ച്ച് 31 വരെ എല്ലാ സഹകരണ പരിശീലന കേന്ദ്രങ്ങളിലും പാലാ, തിരൂര്‍, ആറന്മുള, നോര്‍ത്ത് പറവൂര്‍ എന്നീ സഹകരണ കോളജുകളിലും ലഭിക്കുന്നതാണ്. കോഴ്സിന്‍െറ പഠനപരിശീലന കാലാവധി 10 മാസമാണ്. ഇതില്‍ രണ്ടുമാസം പ്രായോഗിക പരിശീലനമാണ്.
ജനറല്‍ മെറിറ്റ്, പട്ടികജാതി/ വര്‍ഗം, സഹകരണ സംഘം ജീവനക്കാര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലേക്കുള്ള അപേക്ഷഫോറങ്ങളാണുള്ളത്. അപേക്ഷഫോറം നേരിട്ട് ജനറല്‍ വിഭാഗക്കാര്‍ക്ക് 50 രൂപക്കും (തപാലില്‍ 80 രൂപ), സഹകരണസംഘം ജീവനക്കാര്‍ക്ക് നേരിട്ട് 100 രൂപക്കും (തപാലില്‍ 130 രൂപ) ലഭിക്കും. തപാലില്‍ ലഭിക്കുന്നതിനുള്ള മണിഓര്‍ഡര്‍ മാര്‍ച്ച് 20 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ. മണിഓര്‍ഡര്‍ അയക്കുന്നവര്‍ ഫോറം ആവശ്യമുള്ള ആളിന്‍െറ പേരും, പൂര്‍ണ മേല്‍വിലാസവും പിന്‍കോഡും സഹിതം ഏതു വിഭാഗത്തിലെ അപേക്ഷഫോറമാണ് വേണ്ടത് എന്ന് മണിഓര്‍ഡര്‍ കൂപ്പണില്‍ രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷഫോറം വിതരണം ചെയ്യുന്ന സഹകരണ പരിശീലന കേന്ദ്രങ്ങള്‍ ഇവയാണ്:
തിരുവനന്തപുരം (കുറവന്‍കോണം, കവടിയാര്‍ പി.ഒ, ഫോണ്‍: 0471-2436689), കൊട്ടാരക്കര (അവന്നൂര്‍, ഫോണ്‍: 0474-2454787), ആറന്മുള (എന്‍.എസ്.എസ് കരയോഗ മന്ദിരം, ഫോണ്‍: 0468-2278140), ചേര്‍ത്തല (ദീപിക ജങ്ഷന്‍, ഫോണ്‍: 0478-2813070), കോട്ടയം (നാഗമ്പടം, ഫോണ്‍: 0481-2564738), പാല (മീനച്ചല്‍ കോംപ്ളക്സ്, ഫോണ്‍: 0482-2213107), ഇടുക്കി (സര്‍ക്കിള്‍ സഹകരണ യൂനിയന്‍ മന്ദിരം പടിഞ്ഞാറെക്കവല, നെടുങ്കണ്ടം, ഫോണ്‍: 04868-234311), നോര്‍ത്ത് പറവൂര്‍ (സഹകാരിഭവന്‍ എറണാകുളം, ഫോണ്‍: 0484-2447866), തൃശൂര്‍ (സിവില്‍ലൈന്‍ റോഡ്, അയ്യന്തോള്‍, ഫോണ്‍: 0487-2380462), പാലക്കാട് (കോളജ് റോഡ്, ഫോണ്‍: 0491-2522946), തിരൂര്‍ (സഹകരണഭവന്‍, മാവുംകുന്ന്, മലപ്പുറം, ഫോണ്‍: 0494-2423929), കോഴിക്കോട് (തളി, ഫോണ്‍: 0495-2702095), കണ്ണൂര്‍ (സൗത്ത് ബസാര്‍ ഫോണ്‍: 0497 2706790), വയനാട് (കരണി, ഫോണ്‍: 04936-289725), കാസര്‍കോട് (മുന്നാട്, ചെങ്കള, ഫോണ്‍: 04994-207350).
പൂരിപ്പിച്ച അപേക്ഷഫോറങ്ങള്‍ പ്രോസ്പെക്ടസില്‍ നിര്‍ദേശിച്ച രേഖകള്‍ സഹിതം ബന്ധപ്പെട്ട സഹകരണ പരിശീലന കേന്ദ്രം/ കോളജ് പ്രിന്‍സിപ്പലിന് 2017 മാര്‍ച്ച് 31 വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ ലഭിച്ചിരിക്കണം. സ്പോര്‍ട്സ് ക്വോട്ട സീറ്റിലേക്കുള്ള അപേക്ഷകള്‍ സെക്രട്ടറി, സംസ്ഥാന സഹകരണ യൂനിയന്‍, സഹകരണ ഭവന്‍, ചെങ്കല്‍ചൂള, തിരുവനന്തപുരം -1 എന്ന വിലാസത്തില്‍ അയക്കണം. പ്രസ്തുത അപേക്ഷയുടെ പകര്‍പ്പ് ബന്ധപ്പെട്ട രേഖകള്‍ സഹിതം സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിക്കും മാര്‍ച്ച് 31നകം സമര്‍പ്പിച്ചിരിക്കണം. സ്പോര്‍ട്സ് വിഭാഗത്തില്‍പെട്ടവര്‍ക്ക് ജനറല്‍ വിഭാഗത്തിലും പ്രത്യേകം അപേക്ഷിക്കാം. അപേക്ഷകര്‍ എസ്.എസ്.എല്‍.സി പാസായവരും ഗ്രേഡിങ് സമ്പ്രദായത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും ഡി പ്ളസ് ഗ്രേഡെങ്കിലും നേടി വിജയിച്ചവരുമായിരിക്കണം. 2017 ജൂണ്‍ ഒന്നിന് 16 വയസ്സ് പൂര്‍ത്തിയായിരിക്കണം. 40 വയസ്സ് കവിയാനും പാടില്ല. പട്ടികജാതി/ വര്‍ഗക്കാരുടെ ഉയര്‍ന്ന പ്രായപരിധി 45 വയസ്സും ഒ.ബി.സിക്കാരുടെ പ്രായപരിധി 43 വയസ്സുമാണ്. സഹകരണസംഘം ജീവനക്കാര്‍ക്ക് പ്രായപരിധിയില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story