Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2017 10:24 PM GMT Updated On
date_range 22 Feb 2017 10:24 PM GMTഐ.ഐ.ടി ധന്‍ബാദില്‍ എം.എസ്സി
text_fieldsbookmark_border
ശാസ്ത്ര-സാങ്കേതിക ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ സ്ഥാപനമായ ധന്‍ബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) ഇക്കൊല്ലം നടത്തുന്ന ദ്വിവത്സര ഫുള്‍ടൈം എം.എസ്എസി, ത്രിവത്സര റെഗുലര്‍ എം.എസ്സി ടെക് പ്രോഗ്രാമുകളിലേക്കുള്ള ദേശീയതല എന്‍ട്രന്‍സ് പരീക്ഷ 2017 മേയ് 13ന് നടത്തും. രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് 12 വരെയാണ് പരീക്ഷ.
ഒബ്ജക്ടിവ് മള്‍ട്ടിപ്ള്‍ ചോയിസ് മാതൃകയില്‍ 100 മാര്‍ക്കിന്‍െറ ചോദ്യങ്ങള്‍ എന്‍ട്രന്‍സ് പരീക്ഷയിലുണ്ടാവും. ചെന്നൈ, ന്യൂഡല്‍ഹി, ഭുവനേശ്വര്‍, ധന്‍ബാദ്, ഇന്ദോര്‍, ഗുവാഹതി, വാരാണസി, കൊല്‍ക്കത്ത എന്നിവ ടെസ്റ്റ് സെന്‍ററുകളായിരിക്കും.
കോഴ്സുകളും യോഗ്യതയും:
ഇനിപ്പറയുന്ന കോഴ്സുകളിലാണ് പ്രവേശനം.
എം.എസ്സി ഫിസിക്സ് (രണ്ടു വര്‍ഷം): യോഗ്യത- ഫിസിക്സ് മുഖ്യവിഷയമായും മാത്തമാറ്റിക്സും കെമിസ്ട്രി, ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്സ്, ജിയോഗ്രഫി, എന്‍വയണ്‍മെന്‍റ്, വാട്ടര്‍ മാനേജ്മെന്‍റ് എന്നിവയിലൊന്നും സബ്സിഡിയറി വിഷയമായും ബി.എസ്സി ബിരുദം. സീറ്റുകള്‍-44.
എം.എസ്സി കെമിസ്ട്രി (രണ്ടു വര്‍ഷം): യോഗ്യത-കെമിസ്ട്രി മുഖ്യവിഷയമായും മാത്തമാറ്റിക്സ് സബ്സിഡിയറിക്കു പുറമെ ഫിസിക്സ്, ജിയോളജി, സുവോളജി, ബോട്ടണി എന്നിവയിലൊന്നുകൂടി സബ്സിഡിയറിയായും ബി.എസ്സി ബിരുദം. സീറ്റുകള്‍-62.
എം.എസ്സി മാത്തമാറ്റിക്സ് ആന്‍ഡ് കമ്പ്യൂട്ടിങ് (രണ്ട് വര്‍ഷം): യോഗ്യത-മാത്തമാറ്റിക്സ് മുഖ്യവിഷയമായും ഫിസിക്സ്, കെമിസ്ട്രി, ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും രണ്ടെണ്ണം സബ്സിഡിയറിയായും ബി.എസ്സി ബിരുദം. സീറ്റുകള്‍-44.
എം.എസ്സി ടെക് (മൂന്നുവര്‍ഷം)-അപൈ്ളഡ് ജിയോളജി: യോഗ്യത - ജിയോളജി മുഖ്യവിഷയമായും മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയില്‍ ഏതെങ്കിലും രണ്ടെണ്ണം സബ്സിഡിയറിയായും ബി.എസ്സി ബിരുദം: സീറ്റുകള്‍- 62.
എം.എസ്.സി ടെക് (മൂന്ന് വര്‍ഷം)-അപൈ്ളഡ് ജിയോഫിസിക്സ്: യോഗ്യത-ഫിസിക്സ് മുഖ്യവിഷയമായും മാത്തമാറ്റിക്സും കെമിസ്ട്രി, ജിയോളജി ഇലക്ട്രോണിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്ന് സബ്സിഡിയറിയായും ബി.എസ്സി ബിരുദം. സീറ്റുകള്‍-44.
ജനറല്‍, ഒ.ബി.സി നോണ്‍ക്രീമിലെയര്‍ വിഭാഗത്തില്‍പെടുന്ന അപേക്ഷകര്‍ യോഗ്യതാപരീക്ഷ മൊത്തത്തില്‍ 55 ശതമാനം മാര്‍ക്കില്‍/തുല്യഗ്രേഡില്‍ കുറയാതെ നേടിയിരിക്കണം. എസ്.സി/എസ്.ടി/പി.ഡബ്ള്യൂ.ഡി വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 50 ശതമാനം മാര്‍ക്ക്/തുല്യഗ്രേഡ് മതി.
2017 മേയില്‍ യോഗ്യതാപരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍, അഡ്മിഷന്‍ സമയത്ത് യോഗ്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
അപേക്ഷകര്‍ 1993 ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം. എസ്.സി/എസ്.ടി/ പി.ഡബ്ള്യൂ.ഡി വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും ഒ.ബി.സി നോണ്‍ ക്രീമിലെയര്‍ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
അപേക്ഷ ഓണ്‍ലൈനായി www.ismdhanbad.ac.in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കേണ്ടിവരും. 2017 ഏപ്രില്‍ 11 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്. അപേക്ഷ ഫീസ്: ജനറല്‍, ഒ.ബി.സി, നോണ്‍ക്രീമിലെയര്‍ വിഭാഗക്കാര്‍ക്ക് 2000 രൂപയാണ്. വനിതകള്‍ (എല്ലാ വിഭാഗവും), പട്ടികജാതി/വര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 1000 രൂപ മതി. ഓണ്‍ലൈന്‍ നെറ്റ്ബാങ്കിങ്ങിലൂടെയോ ഡബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖാന്തരമോ അപേക്ഷഫീസ് അടക്കാം. പ്രവേശപരീക്ഷഫലം 2017 ജൂണില്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ www.ismdhanbad.ac.in ല്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story