Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2017 10:31 PM GMT Updated On
date_range 26 Feb 2017 10:31 PM GMTടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്‍റ് എം.ബി.എ പഠിക്കാം; വിനോദ സഞ്ചാര മേഖലയില്‍ തൊഴിലുറപ്പിക്കാം
text_fieldsbookmark_border
വിനോദസഞ്ചാര മേഖലയില്‍ മികച്ച കരിയറിന് വഴിയൊരുക്കുന്ന എം.ബി.എ ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്‍റ് ഫുള്‍ടൈം റെഗുലര്‍ പ്രോഗ്രാമില്‍ പ്രവേശനത്തിന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്‍റ് (ഐ.ഐ.ടി.ടി.എം) അപേക്ഷകള്‍ ക്ഷണിച്ചു.
മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷനല്‍ ട്രൈബല്‍ യൂനിവേഴ്സിറ്റിയുമായി സഹകരിച്ചാണ് ഐ.ഐ.ടി.ടി.എമ്മിന്‍െറ ഗ്വാളിയര്‍, ഭുവനേശ്വര്‍, നോയിഡ, നെല്ലൂര്‍ കാമ്പസുകളിലായി എം.ബി.എ കോഴ്സുകള്‍ നടത്തുന്നത്. ടൂറിസം വ്യവസായമേഖലക്ക് അനുയോജ്യമായ രീതിയിലാണ് പാഠ്യപദ്ധതി ക്രമീകരിച്ചിട്ടുള്ളത്. വിവിധ കാമ്പസുകളിലായി ആകെ 600 സീറ്റുകളിലാണ് പ്രവേശനം. ഇതില്‍ 27 ശതമാനം ഒ.ബി.സിക്കാര്‍ക്കും 15 ശതമാനം പട്ടികജാതിക്കാര്‍ക്കും 7.5 ശതമാനം പട്ടികവര്‍ഗക്കാര്‍ക്കും 3 ശതമാനം ഭിന്നശേഷിക്കാര്‍ക്കും സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇനി പറയുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പ്രായം 2017 ജൂലൈ ഒന്നിന് 25 വയസ്സ് കവിയാന്‍ പാടില്ല. പട്ടികജാതി/വര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 30 വയസ്സുവരെയാകാം. ഏതെങ്കിലും ഡിസിപ്ളിനില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബാച്ചിലേഴ്സ് ഡിഗ്രിയുണ്ടാകണം.
എസ്.സി/എസ്.ടി/പി.എച്ച് വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. എന്നാല്‍, ഡിഗ്രി ഫലം 2017 ഒക്ടോബര്‍ 31ന് മുമ്പായി സമര്‍പ്പിക്കേണ്ടിവരും. ഐ.ഐ.എം-സി.എ.ടി, സി.എം.എ.ടി, എം.എ.ടി, എക്സ്.എ.ടി, എ.ടി.എം.എ, ജി.എം.എ.ടി, എന്നിവയില്‍ ഒന്നില്‍ പ്രാബല്യത്തിലുള്ള സ്കോര്‍ നേടിയിരിക്കണം. അല്ളെങ്കില്‍ ഐ.ഐ.ടി.ടി.എം 2017 ജൂണ്‍ നാലിന് നടത്തുന്ന അഡ്മിഷന്‍ ടെസ്റ്റില്‍ (ഐ.ഐ.എ.ടി) യോഗ്യത നേടണം. ഗ്വാളിയര്‍, ഭുവനേശ്വര്‍, നോയിഡ, നെല്ലൂര്‍ കാമ്പസുകളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12 മണി വരെയാണ് അഡ്മിഷന്‍ ടെസ്റ്റ് നടത്തുക.
ഒബ്ജക്ടിവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള ഐ.ഐ.എ.ടിയില്‍ ജനറല്‍ അവയര്‍നെസ്, വെര്‍ബല്‍ എബിലിറ്റി, ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി എന്നീ വിഷയങ്ങളിലായി മൊത്തം 100 മാര്‍ക്കിന്‍െറ 100 ചോദ്യങ്ങളുണ്ടാവും. ഉത്തരം തെറ്റിയാല്‍ നെഗറ്റിവ് മാര്‍ക്കുണ്ടാവില്ല.
അപേക്ഷാഫോറവും വിശദവിവരങ്ങളും www.iitm.net എന്ന വെബ്സൈറ്റില്‍ ‘admission 2017’ എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷാഫീസ് 1000 രൂപ.
പട്ടികജാതി/വര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 500 രൂപ മതി.
ഏതെങ്കിലും ദേശസാത്കൃതബാങ്കില്‍നിന്നും Director IITTMന് ഗ്വാളിയറില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ്, മറ്റ് ആവശ്യമായ രേഖകളുടെ ഫോട്ടോകോപ്പികള്‍ സഹിതം പൂരിപ്പിച്ച അപേക്ഷ 2017 മേയ് 12നകം കിട്ടത്തക്കവണ്ണം The Chairman Admission (MBA-TTM), Indian Institute of Tourism and Travel Management (IITTM), Govindpuri, Gwalior-474011 (MP) എന്ന വിലാസത്തില്‍ അയക്കണം.
അപേക്ഷകരുടെ ഷോര്‍ട്ട്ലിസ്റ്റ് തയാറാക്കി IITTM കാമ്പസുകളിലായി 2017 ജൂണ്‍ 19 മുതല്‍ 24 വരെയുള്ള തീയതികളില്‍ ഗ്രൂപ് ചര്‍ച്ചയും ഇന്‍റര്‍വ്യൂവും നടത്തിയാണ് തെരഞ്ഞെടുപ്പ്. CAT/MAT/CMAT/KAT/GMAT/ATMA സ്കോര്‍ 2017 മേയ് 19നകം സമര്‍പ്പിച്ചാല്‍ മതിയാകും. IIAT ഉള്‍പ്പെടെ ഇവയുടെ സ്കോര്‍ കാര്‍ഡിന് 70 ശതമാനം, ഗ്രൂപ് ചര്‍ച്ചക്ക് 15 ശതമാനം, വ്യക്തിഗത അഭിമുഖത്തിന് 15 ശതമാനം എന്നിങ്ങനെ വെയിറ്റേജ് നല്‍കിയാണ് മെറിറ്റ് ലിസ്റ്റ് തയാറാക്കുന്നത്. ആദ്യ മെറിറ്റ് ലിസ്റ്റ് ജൂലൈ മൂന്നിനും സെക്കന്‍ഡ് മെറിറ്റ് ലിസ്റ്റ് ജൂലൈ 10നും തയാറാക്കി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
അഡ്മിഷന്‍ ലഭിക്കുന്നവര്‍ ജൂലൈ 17നകം ഫീസടക്കണം. ജൂലൈ 21ഓടെ അഡ് ്മിഷന്‍ പൂര്‍ത്തിയാക്കി ജൂലൈ 24ന് ക്ളാസുകളാരംഭിക്കും.
രണ്ടുവര്‍ഷത്തെ ഫുള്‍ടൈം എം.ബി.എ ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്‍റ് കോഴ്സിന് മൊത്തം 3,09,500 രൂപയാണ് ഫീസ് നല്‍കേണ്ടത്. സെമസ്റ്റര്‍ അടിസ്ഥാനത്തില്‍ ഗഡുക്കളായി ഫീസടക്കാം.
ഹോസ്റ്റല്‍ സൗകര്യവും മെറിറ്റ് സ്കോളര്‍ഷിപ്പുകളും ലഭ്യമാണ്. വിവരങ്ങള്‍ www.iittm.net എന്ന വെബ്സൈറ്റിലെ അഡ്മിഷന്‍ ബുള്ളറ്റിനില്‍ ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story