Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2017 11:04 PM GMT Updated On
date_range 3 March 2017 11:04 PM GMTപഠിക്കാം ടൂള്‍ ഡിസൈനിങും മെക്കാട്രോണിക്സും
text_fieldsbookmark_border
കേന്ദ്രസര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ഹൈദരാബാദിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂള്‍ ഡിസൈന്‍ 2017 മാര്‍ച്ച് 15ന് ആരംഭിക്കുന്ന ഇനി പറയുന്ന തൊഴിലധിഷ്ഠിത കോഴ്സുകളില്‍ പ്രവേശനത്തിന് ഇപ്പോള്‍ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. കോഴ്സുകളും യോഗ്യതകളും 1. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ ടൂള്‍ ഡിസൈന്‍ (കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ മാനുഫാക്ചറിങ് സി.എ.ഡി/ സി.എ.എം)- ഹൈദരാബാദ് കേന്ദ്രത്തിലാണ് കോഴ്സ് നടത്തുന്നത്. യോഗ്യത: ബി.ഇ/ ബി.ടെക് (മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍/ തത്തുല്യം). ഒന്നര വര്‍ഷമാണ് പഠനകാലാവധി. കോഴ്സ് ഫീസ് 1,05,000 രൂപ. 2. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ വി.എല്‍.എസ്.ഐ ആന്‍ഡ് എംബഡഡ് സിസ്റ്റംസ് (പി.ജി.ഡി.വി.ഇ)- ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ഹൈദരാബാദ്, വിജയവാഡ, ചെന്നൈ കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്. യോഗ്യത: ബി.ഇ/ ബി.ടെക് (ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ ഇന്‍സ്ട്രുമെന്‍േറഷന്‍/ തത്തുല്യം. മൂന്നര വര്‍ഷത്തെ കോഴ്സാണിത്. കോഴ്സ് ഫീസായി 1,05,000 രൂപ അടക്കണം. 3. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ മെക്കാട്രോണിക്സ് -ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ഹൈദരാബാദ്, ചെന്നൈ കേന്ദ്രങ്ങളിലാണ് കോഴ്സ് ഉള്ളത്. യോഗ്യത: ബി.ഇ/ ബി.ടെക് (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/ ഇന്‍സ്ട്രുമെന്‍േറഷന്‍/ മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍) തത്തുല്യം. ഒന്നരവര്‍ഷത്തെ കോഴ്സ്. ഫീസ് 1,05,000 രൂപ. 4. പോസ്റ്റ് ഡിപ്ളോമ ഇന്‍ ടൂള്‍ ഡിസൈന്‍ ആന്‍ഡ് സി.എ.ഡി/ സി.എ.എം- ഹൈദരാബാദിലാണ് കോഴ്സ് ഉള്ളത്. യോഗ്യത: ഡിപ്ളോമ (മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍) തത്തുല്യം. പഠനകാലാവധി ഒരുവര്‍ഷം. കോഴ്സ് ഫീസ് 70,000 രൂപ. 5. പോസ്റ്റ് ഡിപ്ളോമ ഇന്‍ മെക്കാട്രോണിക്സ്- ഹൈദരാബാദ്, ചെന്നൈ കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്. യോഗ്യത: ഡിപ്ളോമ (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇന്‍സ്ട്രുമെന്‍േറഷന്‍/ മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍) തത്തുല്യം. ഒരുവര്‍ഷമാണ് പഠനകാലാവധി. കോഴ്സ് ഫീസ് 70,000 രൂപ. 6. പോസ്റ്റ് ഡിപ്ളോമ ഇന്‍ കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍/ മാനുഫാക്ചറിങ്-സി.എ.ഡി/ സി.എ.എം- ഹൈദരാബാദ്, വിജയവാഡ, ചെന്നൈ കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്. യോഗ്യത: ബി.ഇ/ ബി.ടെക്/ ഡിപ്ളോമ (മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍) തത്തുല്യം. ഒരുവര്‍ഷമാണ് പഠനകാലാവധി. കോഴ്സ് ഫീസ് 70,000 രൂപ. 7. അഡ്വാന്‍സ്ഡ് ഡിപ്ളോമ ഇന്‍ സി.എന്‍.സി പ്രോഗ്രാമിങ് ടെക്നിക്സ് ആന്‍ഡ് പ്രാക്ടീസ്- ഹൈദരാബാദിലും വിജയവാഡയിലുമാണ് കോഴ്സുള്ളത്. യോഗ്യത: ഡിപ്ളോമ (മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍) തത്തുല്യം. ഒരുവര്‍ഷം, കോഴ്സ് ഫീസ് 35,000 രൂപ. 8. വി.എല്‍.എസ്.ഐ ഡിസൈന്‍ എന്‍ജിനീയര്‍-ഹൈദരാബാദ്, വിജയവാഡ, ചെന്നൈ കേന്ദ്രങ്ങളിലാണ് പഠനാവസരം. യോഗ്യത: ബി.ഇ/ ബി.ടെക്/ എം.ഇ/ എം.ടെക് (ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ ഇന്‍സ്ട്രുമെന്‍േറഷന്‍) തത്തുല്യം. പഠനകാലാവധി നാലുമാസം. കോഴ്സ് ഫീസ് 30,000 രൂപ. 9. ഡിസൈന്‍ ഫോര്‍ ടെസ്റ്റ് എന്‍ജിനീയര്‍- ഹൈദരാബാദ്, വിജയവാഡ, ചെന്നൈ കേന്ദ്രങ്ങളിലാണ് കോഴ്സുള്ളത്. യോഗ്യത: ബി.ഇ/ ബി.ടെക്/ എം.എ/ എം.ടെക് (ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ ഇന്‍സ്ട്രുമെന്‍േറഷന്‍) തത്തുല്യം. നാലുമാസമാണ് പഠനകാലാവധി. കോഴ്സ് ഫീസ് 30,000 രൂപ. 10. എഫ്.പി.ജി.എ ഡിസൈന്‍ എന്‍ജിനീയര്‍- ഹൈദരാബാദ്, വിജയവാഡ, ചെന്നൈ കേന്ദ്രങ്ങളില്‍ പഠനാവസരം. യോഗ്യത: തൊട്ടുമുകളിലുള്ളതുപോലത്തെന്നെ. നാലുമാസത്തെ കോഴ്സിന് ഫീസ് 30,000 രൂപ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം. കോഴ്സുകളുടെ വിശദവിവരങ്ങള്‍ അപേക്ഷ ഫീസ്, അപേക്ഷിക്കേണ്ട തീയതി മുതലായ വിവരങ്ങള്‍ www.nqr.gov.in, www.citdindia.org എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കുന്നതാണ്. വിലാസം: Central Institute of Tool Design, Balanagar, Hyderabad-500037.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story