Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightആ​ശ​യ​വി​നി​മ​യം...

ആ​ശ​യ​വി​നി​മ​യം പ​ഠി​പ്പി​ക്കാ​ൻ പ​ഠി​ക്കാം

text_fields
bookmark_border
ആ​ശ​യ​വി​നി​മ​യം പ​ഠി​പ്പി​ക്കാ​ൻ പ​ഠി​ക്കാം
cancel
കാഴ്ചക്കും കേൾവിക്കും ബുദ്ധിമുട്ടുള്ള കുട്ടികളെ പ്രതിസന്ധി അതിജീവിക്കാൻ പ്രാപ്തരാക്കാൻ താൽപര്യമുണ്ടോ, അതിന് സഹായിക്കുന്ന ഒേട്ടെറ വൈവിധ്യമാർന്ന കോഴ്സുകളാണ് െമെസൂരുവിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പീച്ച് ആൻഡ് ഹിയറിങ് നടത്തുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനത്തിലേക്ക് ഇപ്പോഴാണ് അപേക്ഷ അയക്കേണ്ടത്. സംസാരശേഷിയില്ലാത്തവരെയും കേൾവിക്കുറവുള്ളവരെയും ആശയവിനിമയശേഷി വീണ്ടെടുക്കാൻ സഹായിക്കാൻ ഈ കോഴ്സുകൾ പഠിച്ചിറങ്ങുന്നവർക്കും സാധിക്കും. മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകൾ എം.എസ്സി ^ഒാഡിയോളജി, സ്പീച്ച് ലാംഗ്വേജ് പാത്തോളജി കോഴ്സുകളുടെ പഠനകാലാവധി രണ്ടുവർഷമാണ്. 36 സീറ്റുകൾ വീതം. യോഗ്യത. ബി.എസ്സി (Sp&HG)/BASLP. തെരഞ്ഞെടുപ്പ് പ്രവേശന പരീക്ഷയിലൂടെയാണ്. പ്രതിമാസം 1300 രൂപ സ്റ്റൈപൻഡും ലഭിക്കും. എം.എഡ് സ്െപഷൽ എജുക്കേഷൻ (ഹിയറിങ് ഇംപെയർമെൻറ്), 20 സീറ്റുകളുള്ള കോഴ്സും രണ്ട് വർഷമാണ്. യോഗ്യത: (BEd (HH), BSEd(HI)/BEdsp.Ed(HI). എൻട്രൻസ് പരീക്ഷയുണ്ടാകും. അപേക്ഷാഫീസ് 500 രൂപയാണ്. എസ്.സി/എസ്.ടി/ ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് 325 രൂപ മതി. ഡോക്ടറൽ പ്രോഗ്രാമുകൾ പിഎച്ച്.ഡി (ഒാഡിയോളജി)^ (ജെ.ആർ.എഫ്) മൂന്നുവർഷമാണ് പഠന കാലാവധി. യോഗ്യത: എം.എസ്സി (And )/Sp&Hg/SLP/MASLP. ഒരുവർഷത്തെ പ്രവൃത്തിപരിചയവും വേണം. നാല് സീറ്റുകളാണുള്ളത്. ഫെലോഷിപ്പായി ആദ്യ വർഷം 20,000 രൂപയും രണ്ടാം വർഷം 22,000 രൂപയും മൂന്നാം വർഷം 25,000 രൂപയും വീതം ലഭിക്കും. എൻട്രൻസ് പരീക്ഷ, ഇൻറർവ്യൂ എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. പിഎച്ച്.ഡി (സ്പീച്ച്, ലാംഗ്വേജ് പാത്തോളജി)^(ജെ.ആർ.എഫ് ), മൂന്നുവർഷം. യോഗ്യത: എം.എസ്സി (SLP)/Sp&Hg/And/MASLP കൂടാതെ, ഫെേലാഷിപ് 20,000 മുതൽ 25,000 രൂപവരെ പ്രതിമാസം ലഭിക്കും. കണ്ടിൻജൻസി ഗ്രാൻറായി 20,000 രൂപയും അനുവദിക്കും. പിഎച്ച്.ഡി (സ്പീച്ച് ആൻഡ് ഹിയറിങ്), മൂന്ന് വർഷം. യോഗ്യത: എം.എസ്സി (SLP)/And/Sp&Hg/MASLPയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും. എൻട്രൻസ് പരീക്ഷ, ഇൻറർവ്യൂ എന്നിവയിലൂടെയാണ് തെരെഞ്ഞടുപ്പ്.പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് ^ രണ്ടുവർഷം, രണ്ടു സീറ്റുകൾ. യോഗ്യത^ പിഎച്ച്.ഡി (സ്പീച്ച്, ലാംഗ്വേജ്, ഹിയറിങ്), ഇൻറർവ്യൂവിലൂടെയാണ് സെലക്ഷൻ. പ്രതിമാസ ഫെലോഷിപ് തുക 35,000 രൂപയും എച്ച്.ആർ.എയും. വാർഷിക കണ്ടിൻജൻസി ഗ്രാൻറ് 50,000 രൂപ. ഇനിപറയുന്ന കോഴ്സുകളിൽ മെറിറ്റടിസ്ഥാനത്തിലാണ് പ്രവേശനം. എൻട്രൻസ് പരീക്ഷയില്ല. ബി.എഡ് സ്പെഷൽ എജുക്കേഷൻ (ഹിയറിങ് ഇംപെയർമെൻറ്), രണ്ടുവർഷം. 20 സീറ്റുകൾ. യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാത്ത (എസ്.സി, എസ്.ടി കാർക്ക് 45 ശതമാനം മതി) ഏതെങ്കിലും ബാച്ചിലേഴ്സ് ഡിഗ്രി. പ്രായം 30 വയസ്സിന് താഴെയാവണം. പ്രതിമാസ സ്റ്റൈപൻഡ് 400 രൂപ. ഡിേപ്ലാമ ഇൻ ഹിയറിങ് എയിഡ് ആൻഡ് ഇയർ വേൾഡ് ടെക്നോളജി, ഒരുവർഷം, 25 സീറ്റുകൾ. യോഗ്യത: ഫിസിക്സ് ഉൾപ്പെടെ പ്ലസ് ടു, തുല്യ പരീക്ഷ 50 ശതമാനം മാർക്കിൽ കുറയാതെ (45 ശതമാനം എസ്.സി, എസ്.ടി) നേടി വിജയിച്ചിരിക്കണം. അല്ലെങ്കിൽ 50 ശതമാനം മാർക്കിൽ കുറയാതെ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഡിേപ്ലാമ, െഎ.ടി.െഎ അല്ലെങ്കിൽ െഡൻറൽ ടെക്നീഷ്യൻ കോഴ്സ് 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. എസ്.സി, എസ്.ടി കാർക്ക് 45 ശതമാനം മാർക്ക് മതി. പ്രതിമാസ സ്റ്റൈപൻഡ് 250 രൂപ. ഡിപ്ലോമ ഇൻ ഏർളി ചൈൽഡ്ഹുഡ് സ്പെഷൽ എജുക്കേഷൻ (ഹിയറിങ് ഇംപെയർമെൻറ്) ഒരുവർഷം, 25 സീറ്റുകൾ. യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു, തുല്യപരീക്ഷ വിജയിച്ചിരിക്കണം. എസ്.സി, എസ്.ടി കാർക്ക് 45 ശതമാനം മാർക്ക് മതി. സ്റ്റൈപൻഡ് 250 രൂപ. ഡിപ്ലോമ ഇൻ ഹിയറിങ്, ലാംേഗ്വജ് ആൻഡ് സ്പീച്ച് ഒരുവർഷം, 25 സീറ്റുകൾ. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു, തുല്യത പരീക്ഷ വിജയിച്ചിരിക്കണം. എസ്.സി, എസ്.ടി കാർക്ക് 45 ശതമാനം മാർക്ക് മതി. സ്റ്റൈപൻഡ് 250 രൂപ. ഇൗ കോഴ്സുകൾക്ക് പുറമെ ക്ലിനിക്കൽ ലിംഗ്വിസ്റ്റിക്സ് ഫോർ സ്പീച്ച് ലാംഗ്വേജ് പാത്തോളജി, ഫോറൻസിക് സ്പീച്ച് സയൻസ് ടെക്നോളജി, ന്യൂറോ ഒാഡിയോളജി തുടങ്ങിയ വിഷയങ്ങളിൽ ഡിപ്ലോമ കോഴ്സുകളിലും പ്രവേശനമുണ്ട്. എല്ലാ കോഴ്സുകൾക്കും മേയ് രണ്ടുവരെ ഒാൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതണ്. വിശദവിവരങ്ങൾ അടങ്ങിയ േപ്രാസ്പെക്ടസ് www.aiishmysore.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:education
News Summary - http://54.186.233.57/node/add/article
Next Story