Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2016 10:28 PM GMT Updated On
date_range 21 Nov 2016 10:28 PM GMTനാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയില്‍ പിഎച്ച്.ഡി പ്രവേശനം
text_fieldsbookmark_border
കേന്ദ്ര ബയോടെക്നോളജി വകുപ്പിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ ന്യൂഡല്‍ഹിയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി (എന്‍.ഐ.ഐ) 2017-18 വര്‍ഷത്തെ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായി www.nii.res.in എന്ന വെബ്സൈറ്റിലൂടെ 2017 ജനുവരി 10 വരെ സ്വീകരിക്കും. ഇതിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്.
ഇന്‍ഫെക്ഷന്‍ ആന്‍ഡ് ഇമ്യൂണിറ്റി; ജനിറ്റിക്സ്, മോളിക്യുലാര്‍ ആന്‍ഡ് സെല്ലുലാര്‍ ബയോളജി; കെമിക്കല്‍, സ്ട്രക്ചറല്‍ ആന്‍ഡ് കമ്പ്യൂട്ടേഷനല്‍ ബയോളജി; റീപ്രൊഡക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് എന്നീ മേഖലകളിലാണ് ഗവേഷണ പഠനാവസരം.
യോഗ്യത: ഏതെങ്കിലും ശാസ്ത്രവിഷയത്തില്‍ എം.എസ്സി, എം.ടെക്, എം.ബി.ബി.എസ്, എ.വി.എസ്എസി, എം.ഫാം അല്ളെങ്കില്‍ തത്തുല്യ യോഗ്യതകളിലൊന്ന് ഉള്ളവര്‍ക്ക് അപേക്ഷിക്കം. സീനിയര്‍ സെക്കന്‍ഡറി/പ്ളസ് ടു/ഡിഗ്രി, മാസ്റ്റേഴ്സ് ഡിഗ്രി തലം വരെയുള്ള എല്ലാ പരീക്ഷകളിലും മൊത്തം 60 ശതമാനത്തില്‍/ തുല്യഗ്രേഡില്‍ കുറയാതെ നേടി വിജയിച്ചവരായിരിക്കണം അപേക്ഷകര്‍. ഒ.ബി.സി, പട്ടികജാതി/വര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ അനുവദിക്കും. ഫൈനല്‍ യോഗ്യതാപരീക്ഷ ഇക്കൊല്ലം പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം.
തെരഞ്ഞെടുപ്പ്:
2017 ഫെബ്രുവരി 19ന് ഹൈദരാബാദ്, ന്യൂഡല്‍ഹി, പുണെ, ഗുവാഹതി, കൊല്‍ക്കത്ത കേന്ദ്രങ്ങളിലായി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. എന്നാല്‍, ജോയന്‍റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ ഇന്‍ ബയോളജി ആന്‍ഡ് ഇന്‍റര്‍ഡിസിപ്ളിനറി ലൈഫ് സയന്‍സസിന് അപേക്ഷിച്ചവര്‍ JGEEBILS ഹാള്‍ടിക്കറ്റ് നമ്പര്‍ സഹിതം പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ഇക്കൂട്ടര്‍ എന്‍.ഐ.ഐ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷ എഴുതേണ്ടതില്ല.
ഈ ടെസ്റ്റുകളിലെ സ്കോര്‍ പരിഗണിച്ച് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ഇന്‍റര്‍വ്യൂ നടത്തിയാണ് അന്തിമ തെരഞ്ഞെടുപ്പ്. സെലക്ട് ചെയ്യപ്പെടുന്നവര്‍ ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പിഎച്ച്.ഡി പ്രോഗ്രാമില്‍ എന്‍റോള്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ www.nii.res.in വെബ്സൈറ്റില്‍ ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story