Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎന്‍.ഐ.ടി...

എന്‍.ഐ.ടി കാലിക്കറ്റില്‍  എം.ബി.എ പ്രവേശനം

text_fields
bookmark_border
എന്‍.ഐ.ടി കാലിക്കറ്റില്‍  എം.ബി.എ പ്രവേശനം
cancel
കോഴിക്കോട് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ് നടത്തുന്ന ദ്വിവത്സര റെസിഡന്‍ഷ്യല്‍ മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ (എം.ബി.എ) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് ആറു വരെ സ്വീകരിക്കും.
എം.ബി.എ കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ്, ഓപറേഷന്‍സ് ആന്‍ഡ് സിസ്റ്റംസ് എന്നിവ സ്പെഷലൈസേഷനുകളാണ്. നാലു സെമസ്റ്ററുകളാണുള്ളത്. സമ്മര്‍ ഇന്‍േറണ്‍ഷിപ് പ്രോജക്ടുമുണ്ട്. 
ഏതെങ്കിലും ഡിസിപ്ളിനില്‍ (മാത്തമാറ്റിക്സ്, ഇക്കണോമിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം) മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ സര്‍വകലാശാല ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 
ഡിഗ്രിക്ക് 6.5 സി.ജി.പി.എ നേടിയവര്‍ക്കും അര്‍ഹതയുണ്ട്. പട്ടികജാതി, വര്‍ഗക്കാര്‍ക്ക് ബിരുദത്തിന് 55 ശതമാനം മാര്‍ക്ക് അല്ളെങ്കില്‍ 6.0 സി.ജി.പി.എ മതിയാകും. അപേക്ഷകര്‍ക്ക് പ്രാബല്യത്തിലുള്ള ഐ.ഐ.എം-സി.എ.ടി അല്ളെങ്കില്‍ സി.എം.എ.ടി സ്കോര്‍ ഉണ്ടായിരിക്കണം. സി.എം.എ.ടി ഫലം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
സി.എ.ടി / സി.എം.എ.ടി സ്കോര്‍ പരിഗണിച്ച് ഗ്രൂപ് ചര്‍ച്ചയും ഇന്‍റര്‍വ്യൂവും നടത്തിയാണ് തെരഞ്ഞെടുപ്പ്. കാലിക്കറ്റ്, ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ എന്നിവ ടെസ്റ്റ്, ഇന്‍റര്‍വ്യൂ സെന്‍ററുകളായിരിക്കും. തെരഞ്ഞെടുപ്പില്‍ അക്കാദമിക് മെറിറ്റിനും വര്‍ക് എക്സ്പീരിയന്‍സിനും പരിഗണന ലഭിക്കും.അപേക്ഷ ഓണ്‍ലൈനായി www.nitc.ac.in,  www.soms.nitc.ac.in എന്നീ വെബ്സൈറ്റുകളിലൂടെ സമര്‍പ്പിക്കാം.
അപേക്ഷാഫീസ് 1000 രൂപ. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 500 രൂപ.The Director, NIT CALICUTന് കോഴിക്കോട് മാറ്റാവുന്ന തരത്തിലെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ടിനോടൊപ്പം അയക്കണം. CAT/CMAT സ്കോര്‍ കാര്‍ഡ് ഉള്‍പ്പെടെ മറ്റ് ആവശ്യമായ രേഖകള്‍, പകര്‍പ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം വെക്കണം. അപേക്ഷ സമര്‍പ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റിലെ ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്. കവറിനു പുറത്ത് ‘APPLICATION TO THE MBA PROGRAMME -SCHOOL OF MANAGEMENT STUDIES’ എന്ന് എഴുതിയിരിക്കണം.വിലാസം: Chairperson PG Admission, National Institute of Technology Calicut, Calicut -673 601, Kerala.തെരഞ്ഞെടുക്കപ്പെടുന്നവര്‍ അഡ്മിഷന്‍ സമയത്ത് 5500 രൂപ അടക്കണം. സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് 35,000 രൂപ വീതമാണ്. മൊത്തം 82,550 രൂപയാണ് മണ്‍സൂണ്‍ സെമസ്റ്ററില്‍ അടക്കേണ്ടത്. വിന്‍റര്‍ സെമസ്റ്ററില്‍ 37,175 രൂപ നല്‍കിയാല്‍ മതി. റെസിഡന്‍ഷ്യല്‍ പ്രോഗ്രാമായതിനാല്‍ 13,000 രൂപ ഹോസ്റ്റല്‍ ഫീസായി അഡ്മിഷന്‍ സമയത്ത് പ്രത്യേകം അടക്കണം. ഗ്രൂപ് ചര്‍ച്ചക്കും പേഴ്സനല്‍ ഇന്‍റര്‍വ്യൂവിനും തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് മാര്‍ച്ച് 10ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. വിവരങ്ങള്‍ക്ക് www.soms.nitc.ac.in.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:education
News Summary - http://docs.madhyamam.com/node/add/article
Next Story