Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2019 10:42 AM IST Updated On
date_range 2 Aug 2019 10:44 AM ISTമെഡിക്കൽ വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ മാനവികവിഷയങ്ങളും വേണം
text_fieldsbookmark_border
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ പാഠ്യപദ്ധതി പ്രസക്തമായ ശാസ്ത്ര/സാമൂഹികശാസ്ത്ര/മാനവികവിഷയങ്ങൾ കൂടി പഠിക്കാൻ വഴിയൊരുക്കുന്ന രീതിയിൽ പരിഷ്കരിക്കണമെന്ന് മാനവശേഷി മന്ത്രാലയത്തിെൻറ റിപ്പോർട്ടിൽ നിർദേശം.
ഉന്നതവിദ്യാഭ്യാസമേഖലയിൽ മികവും ഗുണനിലവാരവും വർധിപ്പിക്കൽ ലക്ഷ്യമിട്ട് അഞ്ചുവർഷത്തിനകം നടപ്പാക്കേണ്ട പരിഷ്കരണപദ്ധതി (എക്യുപ്) റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച നിർദേശമുള്ളത്. മെഡിക്കൽവിദ്യാഭ്യാസത്തിനുപുറമെ എൻജിനീയറിങ്, കാർഷിക, നിയമവിദ്യാഭ്യാസത്തിലും പ്രസക്തമായ ഇതരവിഷയങ്ങൾ ചേർത്തുപഠിക്കാനുള്ള അവസരമൊരുക്കണമെന്നും റിപ്പോർട്ടിലുണ്ട്. പ്രഫഷനൽ വിദ്യാഭ്യാസ മേഖലയിലും പ്രധാന വിഷയങ്ങൾക്കൊപ്പം മറ്റ് വിഷയമേഖലകളിൽനിന്ന് തെരഞ്ഞെടുത്ത് പഠിക്കാൻ സൗകര്യമൊരുക്കുന്ന ലിബറൽ വിദ്യാഭ്യാസസമ്പ്രദായം നടപ്പാക്കണമെന്നും റിപ്പോർട്ട് പറയുന്നു.
നിലവിലുള്ള ബിരുദകോഴ്സുകളുടെ ഘടനയും പഠനരീതികളും പൊളിച്ചെഴുതാൻ നാഷനൽ ഹയർ എജുക്കേഷൻ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് (എൻ.എച്ച്.ഇ.ക്യു.എഫ്) രൂപവത്കരിക്കണം. മൂന്നുവർഷത്തെ ബിരുദകോഴ്സുകളുടെ സ്ഥാനത്ത് നാലുവർഷത്തെ ലിബറൽ ആർട്സ് കോഴ്സുകൾ തുടങ്ങാൻ എൻ.എച്ച്.ഇ.ക്യു.എഫ് സഹായിക്കണം. ബാച്ചിലർ ഒാഫ് ലിബറൽ ആർട്സ് (ബി.എൽ.എ), ബാച്ചിലർ ഒാഫ് ലിബറൽ എജുക്കേഷൻ (ബി.എൽ.ഇ) കോഴ്സുകൾ വ്യാപകമാക്കാനും റിപ്പോർട്ട് നിർദേശിക്കുന്നു. ഒരു വിഷയത്തോടൊപ്പം മറ്റൊരു വിഷയമേഖലയിൽ കൂടി പഠനം നടത്താൻ സഹായിക്കുന്ന രീതിയിലാണ് ലിബറൽ ആർട്സ് കോഴ്സുകൾ മാനവശേഷി മന്ത്രാലയം വിഭാവനം ചെയ്യുന്നത്. 2024നകം 200 സർവകലാശാലകളിലും 10,500 കോളജുകളിലും ബഹുവൈജ്ഞാനിക (മൾട്ടി ഡിസിപ്ലിനറി) കോഴ്സുകളിൽ പഠനഗവേഷണസാധ്യതയുള്ള ബി.എൽ.എ, ബി.എൽ.ഇ കോഴ്സുകൾ തുടങ്ങണം.
വൊക്കേഷനൽ, പ്രഫഷനൽ മേഖലകളിൽ ബിരുദ കോഴ്സുകൾ ചെയ്യുന്നവർക്ക് നിശ്ചിത കാലയളവ് പൂർത്തിയാക്കുേമ്പാൾ ഡിേപ്ലാമ, അഡ്വാൻസ്ഡ് ഡിേപ്ലാമ നൽകണം. നിലവിലുള്ള ത്രിവത്സര ബി.എ/ ബി.എസ്സി/ ബി.വോക് കോഴ്സുകൾ തുടരാം. പടിപടിയായി മുഴുവൻ ബിരുദകോഴ്സുകളും സമഗ്രമായ ലിബറൽ ആർട്സ് കോഴ്സ് രീതിയിലേക്ക് മാറണം.
വ്യത്യസ്തരീതിയിലുള്ള ബിരുദാനന്തര കോഴ്സുകളും എൻ.എച്ച്.ഇ.ക്യു.എഫിന് ഒാഫർ ചെയ്യാം. രണ്ടാംവർഷ പൂർണമായും ഗവേഷണത്തിന് നീക്കിവെക്കുന്ന ബിരുദാനന്തര കോഴ്സുകൾ ഇതിൽ ഉൾപ്പെടുത്താം.
ത്രിവത്സര ബിരുദകോഴ്സുകൾ പഠിക്കാത്തവർക്കായി പഞ്ചവത്സര സംയോജിത ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിക്കാം. നാല് വർഷത്തെ ബി.എൽ.എ/ ബി.എൽ.ഇ കോഴ്സുകൾ പൂർത്തിയാക്കുന്നവർക്കായി ഒരുവർഷം ദൈർഘ്യമുള്ള ബിരുദാനന്തരബിരുദ കോഴ്സുകളും ആരംഭിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story