െഎ.സി.എ.ആർ അക്രഡിറ്റേഷൻ സാങ്കേതികം മാത്രം; വിദ്യാർഥികളെ ബാധിക്കില്ലെന്ന് കാർഷിക സർവകലാശാല
text_fieldsതൃശൂർ: ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിെൻറ (ഐ.സി.എ.ആർ) താഴ്ന്ന ഗ്രേഡിലുള്ള അക്രഡിറ്റേഷൻ ലഭിച്ചതും 14 കോഴ്സുകൾക്ക് അംഗീകാരം നഷ്ടമായതും സാങ്കേതിക പ്രശ്നമാണെന്ന് കേരള കാർഷിക സർവകലാശാല. ഇതുസംബന്ധിച്ച് പറയപ്പെടുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സർവകലാശാല അറിയിച്ചു.
14 കോഴ്സുകളുടെ പേരിലും കാലാവധിയിലും മറ്റും ഐ.സി.എ.ആർ നിഷ്കർഷിച്ച മാനദണ്ഡത്തിനനുസരിച്ച് മാറ്റം വരുത്തണമെന്ന് സമിതി നിർദേശിച്ചിരുന്നു. ഇവയിൽ ഒമ്പത് കോഴ്സുകളും പ്രാദേശികമായ ആവശ്യങ്ങളെയും പുതിയ ഗവേഷണങ്ങളെയും മുൻനിർത്തി സർവകലാശാല സ്വയം തുടങ്ങിയ പ്രാരംഭ ദശയിലുള്ള കോഴ്സുകളുമുണ്ട്.
ഇവക്ക് ഐ.സി.എ.ആർ അംഗീകാരം ലഭിക്കാൻ വേണ്ട മാറ്റം വരുത്താനുള്ള ശ്രമം പൂർത്തിയായിവരുകയാണ്.
അക്രഡിറ്റേഷൻ തുടർപ്രക്രിയ ആയതിനാൽ മാനദണ്ഡങ്ങൾ പൂർത്തിയാവുന്ന മുറക്ക് ഈ കോഴ്സുകൾക്കും അംഗീകാരം ലഭിക്കുമെന്നും എല്ലാ കോഴ്സിനും സർട്ടിഫിക്കറ്റ് നൽകുന്നത് സർവകലാശാല ആയതിനാൽ തികച്ചും സാങ്കേതികം മാത്രമായ ഇക്കാര്യങ്ങൾ വിദ്യാർഥികളെ ബാധിക്കില്ലെന്നും സർവകലാശാല അവകാശപ്പെട്ടു.
ഐ.സി.എ.ആർ അംഗീകാരത്തിനുള്ള അക്രഡിറ്റേഷൻ പ്രക്രിയയിൽ സർവകലാശാലക്കും അനുബന്ധ കോളജുകളായ വെള്ളായണി, വെള്ളാനിക്കര, പടന്നക്കാട്, തവനൂർ കേളപ്പജി എൻജിനിയറിങ്, വെള്ളാനിക്കര വനശാസ്ത്രം, വെള്ളാനിക്കര കോ-ഓപറേഷൻ, ബാങ്കിങ് ആൻഡ് മാനേജ്മെൻറ് കോളജിലെ എം.ബി.എ (അഗ്രി ബിസിനസ്) എന്നിവക്കാണ് അംഗീകാരം ലഭിച്ചത്. ഈ കോളജുകളിലായി യു.ജി, പി.ജി, പിഎച്ച്.ഡി വിഭാഗങ്ങളിലായി 83 കോഴ്സുകൾക്ക് അംഗീകാരമുണ്ട്. ഇതിൽ സർവകലാശാല തലത്തിലുള്ള അംഗീകാരം 2019 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.