അഖിലേന്ത്യ അഗ്രികൾചറൽ പ്രവേശനപരീക്ഷ ജൂണിൽ
text_fieldsഅഖിലേന്ത്യ അഗ്രികൾചറൽ പ്രവേശനപരീക്ഷ (എ.െഎ.ഇ.ഇ.എ-2018) യുടെ വിജ്ഞാപനമായി. വിവിധ അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാേജ്വറ്റ്, പിഎച്ച്.ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനപരീക്ഷയായ ഒാൾ ഇന്ത്യ എൻട്രൻസ് എക്സാമിനേഷൻസ് ഫോർ അഡ്മിഷൻ-2018 (എ.െഎ.ഇ.ഇ.എ-2018) ലേക്ക് അപേക്ഷകൾ ഒാൺലൈനായി മേയ് 31 വരെ സമർപ്പിക്കാം.
ജൂൺ14 മുതൽ ഇ-അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. ജൂൺ അവസാന വാരത്തിൽ പരീക്ഷഫലം പ്രഖ്യാപിക്കും. അപേക്ഷഫീസ് 700 രൂപ. എസ്.സി/എസ്.ടി, ശാരീരിക വൈകല്യം നേരിടുന്നവർ എന്നിവർക്ക് 350 രൂപയാണ് അപേക്ഷഫീസ്.
ബിരുദകോഴ്സുകൾ
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് ഉൾെപ്പടെയുള്ള ശാസ്ത്രവിഷയങ്ങളിൽ 50 ശതമാനം മാർക്കിൽ കുറയാതെ (എസ്.സി/എസ്.ടി, ശാരീരിക വൈകല്യമുള്ളവർ എന്നിവർക്ക് 40 ശതമാനം) പ്ലസ്ടു/തത്തുല്യയോഗ്യത നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. ജൂൺ 23നായിരിക്കും പ്രവേശനപരീക്ഷ.
ബിരുദാനന്തര ബിരുദ കോഴ്സുകൾ
ഇന്ത്യയിലെ കാർഷിക/വെറ്ററിനറി/ഫിഷറീസ് വാഴ്സിറ്റികൾ, െഎ.സി.എ.ആറിന് കീഴിെല കൽപിത സർവകലാശാലകളിലേക്കും പുണെയിലെ കേന്ദ്ര കാർഷിക വാഴ്സിറ്റിയിലേക്കും െഎ.സി.എ.ആർ. പി.ജി സ്കോളർഷിപ്പിനും വേണ്ടിയാണ് ജൂൺ 22ന് അഖിലേന്ത്യ അഗ്രികൾചറൽ പി.ജി പ്രവേശന പരീക്ഷ സംഘടിപ്പിക്കുക. യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം. പ്രവേശന പരീക്ഷ ജൂൺ 22നായിരിക്കും.
പിഎച്ച്.ഡി േപ്രാഗ്രാമുകൾ
ബിരുദാനന്തരബിരുദമാണ് അടിസ്ഥാന യോഗ്യത. ജൂൺ 22നായിരിക്കും ഒാൺലൈൻ പരീക്ഷ.
അപേക്ഷകർക്ക് ആധാർ നമ്പർ, 28 അക്ക ആധാർ എൻറോൾമെൻറ് നമ്പർ, പാസ്പോർട്ട്, റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക് www.icar.org.in, www.aieea.net എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.