ഐ.സി.എ.ആർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രിൻസിപ്പൽ/സീനിയർ സയന്റിസ്റ്റ്: 368 ഒഴിവുകൾ
text_fieldsഅഗ്രികൾചറൽ സയൻറിസ്റ്റ്സ് റിക്രൂട്ട്മെന്റ് ബോർഡ് (ASRB) രാജ്യത്തെ വിവിധ ഐ.സി.എ.ആർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് 80 പ്രിൻസിപ്പൽ സയന്റിസ്റ്റുകളെയും 288 സീനിയർ സയന്റിസ്റ്റുകളെയും തെരഞ്ഞെടുക്കുന്നു.
കേരളത്തിൽ കൊച്ചി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രിൻസിപ്പൽ സയന്റിസ്റ്റ് (അക്വാകൾചർ/ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ്), കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ സീനിയർ സയന്റിസ്റ്റ് (അനിമൽ ബയോടെക്നോളജി/ ഫിഷ് പ്രോസസിങ് ടെക്നോളജി/ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ്/നേവൽ ആർക്കിടെക്ചർ), കൊച്ചി സി.എം.എഫ്.ആർ.ഐയിൽ സീനിയർ സയന്റിസ്റ്റ് (അഗ്രികൾചറൽ കെമിക്കൽസ്/ഫിസിക്സ്/അനിമൽ ബയോടെക്നോളജി/അക്വാകൾചർ/ഫിഷ് ജനിറ്റിക്സ് ആൻഡ് ബ്രീഡിങ്/ഫിഷ് ഹെൽത്ത്/ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ്/ഓഷ്യാനോഗ്രഫി), കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൽ സീനിയർ സയന്റിസ്റ്റ് (അഗ്രികൾചറൽ കെമിക്കൽസ്/അഗ്രോണമി/ഫുഡ് ടെക്നോളജി/ജനിറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്/പ്ലാന്റ് പാത്തോളജി), തിരുവനന്തപുരം പാലോട് റീജനൽ സ്റ്റേഷനിൽ സീനിയർ സയന്റിസ്റ്റ് (സ്പൈസസ് പ്ലാന്റേഷൻ ആൻഡ് മെഡിസിനൽ അരോമാറ്റിക് പ്ലാന്റ്സ്) തസ്തികകളിൽ ഒഴിവുകളുണ്ട്.
സ്ഥാപനങ്ങളും ഒഴിവുകളും തസ്തികകളും യോഗ്യത മാനദണ്ഡങ്ങളും ശമ്പളവുമെല്ലാം അടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.asrb.org.inൽനിന്നും ഡൗൺലോഡ് ചെയ്യാം. അർഹതയുള്ളവർക്ക് ആഗസ്റ്റ് 18ന് രാവിലെ 10 മണി മുതൽ സെപ്റ്റംബർ എട്ട് വൈകീട്ട് അഞ്ചു മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷാഫീസ് 1500 രൂപ. ഓരോ തസ്തികക്കും പ്രത്യേകം ഫീസ് അടക്കണം. ഡബിറ്റ്/ക്രഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് മുഖാന്തരം ഫീസ് ഒടുക്കാം. പട്ടികജാതി/വർഗം, ഭിന്നശേഷിക്കാർ, വനിതകൾ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസ് ഇല്ല. അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.