ചരിത്രം തിരുത്തുകയല്ല; കൂട്ടിച്ചേർക്കുകയാണ് -കേന്ദ്രം
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതുന്ന ഏതെങ്കിലുമൊരു പദ്ധതി ചരിത്ര ഗവേഷണ കൗൺസിൽ തുടങ്ങിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ചരിത്രം തിരുത്തുകയല്ല, ചരിത്ര പുസ്തകങ്ങളിൽ ഇല്ലാത്ത എല്ലാ പ്രമുഖ വ്യക്തിത്വങ്ങളെയും സംഭവങ്ങളും കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ലോക്സഭയിൽ വിശദീകരിച്ചു.
ചരിത്രം തിരുത്തിയെഴുതാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ചരിത്രത്തെക്കുറിച്ച് എന്തെങ്കിലും പദ്ധതികൾ ഐ.സി.എച്ച്.ആർ ഏറ്റെടുത്തിട്ടുണ്ടോ എന്നു ചോദിച്ചാൽ, ഉണ്ട് എന്നാണ് പറയാനുള്ളത്. വിടവുകൾ നികത്തി ചരിത്രം വിപുലീകരിക്കുകയാണ് ചെയ്യുന്നത്.
1200 വർഷത്തോളം വിദേശാധിപത്യത്തിലായിരുന്നു ഇന്ത്യ. ഈ കാലം വിശകലനം ചെയ്താൽ പല നാഗരികതകളും സാംസ്കാരിക ഉന്നതിക്ക് പരിശ്രമിച്ചിട്ടുണ്ട്.
ഇതൊക്കെയും ചരിത്രത്താളുകളിൽ വരണം. ഈ വിടവുകളാണ് ചരിത്ര ഗവേഷണ കൗൺസിൽ നികത്തുന്നത്. അത് ചരിത്രം തിരുത്തിയെഴുതലല്ല, വിപുലീകരണമാണ്. ഭാഷ, സംസ്കാരം, വിശ്വാസം എന്നിവയെ ആദരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.