ശാസ്ത്ര സാങ്കേതിക ഗവേഷണത്തിന് ഐ.ജി.സി.എ.ആർ. ഫെലോഷിപ്പുകൾ
text_fieldsകേന്ദ്ര ആണവോർജ വകുപ്പിന് കീഴിലുള്ള കൽപാക്കം ഇന്ദിര ഗാന്ധി സെൻറർ ഫോർ അറ്റോ മിക് റിസർച്ച് (ഐ.ജി.സി.എ.ആർ) ശാസ്ത്ര-സാങ്കേതിക മേഖലയിൽ ഗവേഷണ പഠനത്തിന് 30 ജൂനി യർ റിസർച്ച് ഫെലോഷിപ്പുകൾ സമ്മാനിക്കും. ഫിസിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, എൻജി നീയറിങ് സയൻസസ് മേഖലകളിലാണ് പഠനാവസരം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കൽപിത സർവകലാശാലയായ ഹോമി ഭാഭ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്.ഡിക്ക് രജിസ്റ്റർ ചെയ്യാം. എം.എസ്സി/എം.ടെക് പ്രോഗ്രാമിന് ചേർന്നവർക്ക് ഡയറക്ട് പിഎച്ച്.ഡിക്ക് രജിസ്റ്റർ ചെയ്യാം. ബി.ഇ./ബി.ടെക്കുകാരെ ഒരു ഇൻറഗ്രേറ്റഡ് പി.എച്ച്ഡി/എം.എസ്സി, എൻജിനീയറിങ് + പിഎച്ച്.ഡി ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിലേക്ക് പരിഗണിക്കും.
യോഗ്യത: ബന്ധപ്പെട്ട/അനുബന്ധ വിഷയത്തിൽ അക്കാദമിക് മികവോടെ (55 ശതമാനം മാർക്കിൽ കുറയരുത്) ബിരുദ/ബിരുദാനന്തര ബിരുദമുള്ളവരായിരിക്കണം. എസ്.സി/എസ്.ടി/ഒ.ബി.സി നോൺക്രീമിലെയർ/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 50 ശതമാനം മാർക്ക് മതി. ഫൈനൽ യോഗ്യത പരീക്ഷ പൂർത്തിയാക്കിയവരേയും പരിഗണിക്കും. പ്രായപരിധി 28 വയസ്സ്. ഒ.ബി.സിക്കാർക്ക് മൂന്നു വർഷവും എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചു വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവു ലഭിക്കും. അപേക്ഷ ഓൺലൈനായി ഏപ്രിൽ മൂന്നുവരെ സമർപ്പിക്കാം.
അപേക്ഷകർ ഗേറ്റ്/യു.ജി.സി-സി.എസ്.ഐ.ആർ-നെറ്റ്/ജെസ്റ്റ്/ഐ.എൻ.എസ്.എ.ആർ.ഇ ഫെലോഷിപ് യോഗ്യത നേടിയിരിക്കണം. ഉയർന്ന കട്ട് ഓഫ് സ്കോർ നേടിയവരെ എഴുത്തു പരീക്ഷയിൽനിന്നും ഒഴിവാക്കും.
അപേക്ഷകരുടെ ചുരുക്ക പട്ടിക തയാറാക്കി എഴുത്തു പരീക്ഷ/വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷൻ.
ഡയറക്ട് പിഎച്ച്.ഡികാർക്ക് അഞ്ചു വർഷത്തേക്ക് മാസം 3100-3500 രൂപയും ഇൻറഗ്രേറ്റഡ് പിഎച്ച്.ഡികാർക്ക് ആറു വർഷത്തേക്ക് മാസം 2000-3500 രൂപയും ഫെലോഷിപ്പായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.igcar.gov.in കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.