അഹ്മദാബാദ് ഐ.ഐ.എമ്മിൽ മാനേജ്മെന്റ് പഠനത്തിന് ഭഗവത് ഗീതയും
text_fieldsഅഹ്മദാബാദ്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹ്മദാബാദിൽ പഠന വിഷയമായി ഭഗവത് ഗീതയും. 'അണ്ടർസ്റ്റാൻഡിങ് ഭഗവത് ഗീത' (Understanding Bhagavad Gita) എന്ന പേരിൽ ഓൺലൈൻ ലീഡർഷിപ്പ് കോഴ്സാണ് ഐ.ഐ.എം പഠിപ്പിക്കുക.
ഭഗവത് ഗീതയിൽ പ്രതിപാദിച്ചിരിക്കുന്നവയെ ബിസിനസ് മോഡലുകളായി ബന്ധിപ്പിച്ച് നൈതിക മാനേജ്മെന്റ് രീതിയിൽ പഠിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഐ.ഐ.എം പറഞ്ഞു. മാനേജ്മെന്റ് ടെക്നിക്കുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ കോഴ്സ്. കോഴ്സിൽ ചേരണമെങ്കിൽ കുറഞ്ഞത് അഞ്ചുവർഷം പ്രവൃത്തി പരിചയം വേണം. നവംബർ 29 വരെയാണ് രജിസ്ട്രേഷൻ. കോഴ്സിന് 64,000 രൂപയാണ് ഫീസ്.
'പഠിതാക്കളുടെ വർക്കിങ് ഷെഡ്യൂൾ കണക്കിലെടുത്ത് ഡിസംബർ 13 മുതൽ 22വരെ വൈകുന്നേരം ആറുമുതൽ ഒമ്പതുവരെ സൂം പ്ലാറ്റ്േഫാമിലൂടെയാണ് കോഴ്സ് പഠിപ്പിക്കുക. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന കോഴ്സിൽ ആഴ്ചയിൽ ആറ് സെഷനുകൾ ഉണ്ടാകും' -ഐ.െഎ.എം എജൂക്കേഷൻ എക്സിക്യൂട്ടീവ് കൃഷ്ണ ധമേച്ച പറഞ്ഞു.
'കോഴ്സ് തീരുേമ്പാൾ 100 ശതമാനം ഹാജർ നേടിയവർക്ക് ഐ.ഐ.എം സർട്ടിഫിക്കറ്റ് നൽകും. പ്രഫ. സുനിൽ മഹേശ്വരിയുടെ അധ്യക്ഷതയിലാണ് കോഴ്സ് നടത്തുക. കോർപറേറ്റ് ലോകവും ഭഗവത് ഗീതയുമെന്ന വിഷയത്തിൽ അവർ നിർദേശം നൽകും' -ധമേച്ച കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.