െഎ.െഎ.എമ്മുകളിൽ ഇനി എം.ബി.എ
text_fieldsന്യൂഡൽഹി: മാനേജ്െമൻറ് പഠന രംഗത്തെ മുൻനിര സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറു(െഎ.െഎ.എം)കളിൽ ഇനി എം.ബി.എയും. െഎ.െഎ.എമ്മുകൾക്ക് സ്റ്റാറ്റ്യൂട്ടറി പദവി നൽകുന്ന െഎ.െഎ.എം ഭേദഗതി ബില്ലിന് ചൊവ്വാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നിലവിൽ െഎ.െഎ.എമ്മുകൾ നൽകുന്ന പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെൻറിന്(പി.ജി.ഡി.ബി.എം) പകരം എം.ബി.എ ഡിഗ്രി നൽകാൻ കഴിയുന്നതരത്തിലാണ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്. നിയമമന്ത്രാലയത്തിെൻറ അനുമതി ലഭിച്ചതിന് ശേഷം, പാർലെമൻറിെൻറ ബജറ്റ് സമ്മേളനത്തിൽ മാനവവിഭവശേഷി വകുപ്പ് ബിൽ അവതരിപ്പിക്കും.
ചട്ടങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നില്ലെങ്കിൽ ഹൈകോടതി ജഡ്ജിയുടെ റാങ്കിൽ കുറയാത്ത വ്യക്തിയെക്കാണ്ട് െഎെഎഎം ഡയറക്ടർക്കെതിരെ ഗവേണിങ് ബോർഡിന് അന്വേഷണം നടത്താനുള്ള അനുമതിയും പുതിയ ബിൽ നൽകുന്നു.
മാനേജ് പഠനരംഗത്തെ അഭിമാന സ്ഥാപനങ്ങളായ 20 െഎ.െഎ.എമ്മുകളാണ് രാജ്യത്തുള്ളത്. െഎ.െഎ.എമ്മുകൾക്ക് സ്വയംഭരണം നൽകാനുള്ള പുതിയ തീരുമാനം ചരിത്രപരമാണെന്നും ഗുണമേന്മയിലും മികവിലുമാണ് കേന്ദ്രസർക്കാർ വിശ്വസിക്കുന്നതെന്നും മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കർ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.