ഐ.ഐ.എമ്മിൽ പ്ലസ് ടുകാർക്ക് മാനേജ്മെന്റിലും നിയമത്തിലും ഇൻറഗ്രേറ്റഡ് പ്രോഗ്രാമുകൾ
text_fieldsഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) രോഹ്തക് നടത്തുന്ന സുപ്രധാന ഇന്റഗ്രേറ്റഡ് കോഴ്സുകളാണ് അഞ്ചു വർഷത്തെ ഐ.പി.എമ്മും ഐ.പി.എല്ലും.
ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റിൽ(ഐ.പി.എം) ആദ്യത്തെ മൂന്നുവർഷത്തെ പഠനം പൂർത്തിയാവുമ്പോൾ ബി.ബി.എ ബിരുദവും തുടർന്ന് രണ്ടുവർഷത്തെ മാനേജ്മെന്റ് വിദ്യാഭ്യാസം പൂർത്തിയാവുമ്പോൾ എം.ബി.എ ബിരുദവും ലഭിക്കും. ബിരുദതലത്തിൽ മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഹ്യുമാനിറ്റീസ്, ബിസിനസ് കമ്യൂണിക്കേഷൻ, മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം, ബിസിനസ്, വിദേശഭാഷകൾ മുതലായ വിഷയങ്ങൾ പഠിപ്പിക്കും. പ്രോജക്ടും ഇന്റേൺഷിപ്പും ഉണ്ടാവും. പ്രവേശന യോഗ്യത: 60 ശതമാനം മാർക്കിൽ കുറയാതെ 10, 12 ക്ലാസ് പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 55 ശതമാനം മാർക്ക് മതി. 2024 ജൂണിൽ പ്ലസ് ടു പരീക്ഷ പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. 20 വയസ്സ് കവിയരുത്.
മേയ് 18ന് നടത്തുന്ന ദേശീയ അഭിരുചി പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ ലോ (ഐ.പി.എൽ) പഠനം പൂർത്തിയാവുമ്പോൾ ബി.ബി.എ-എൽഎൽ.ബി ബിരുദം ലഭിക്കും.
ബിസിനസ് മാനേജ്മെന്റിനും നിയമപഠനത്തിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള സംയോജിത പാഠ്യപദ്ധതിയാണിത്. ഇന്റർനാഷനൽ ലോ, ഫോറിൻ ലോ, ഡൊമസ്റ്റിക് ലോ, ബിസിനസ് മാനേജ്മെന്റ്, ഇന്റർനാഷനൽ അഫയോഴ്സ് ഹ്യൂമാനിറ്റീസ്, പബ്ലിക് പോളിസി, വിദേശഭാഷകൾ മുതലായ വിഷയങ്ങൾ പഠിപ്പിക്കും. പ്രോജക്ട് ഇന്റേൺഷിപും ഉണ്ടാകും. പ്രവേശന യോഗ്യത ഐ.പി.എമ്മിലേതുതന്നെ. ക്ലാറ്റ് (കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്)/ഐ.പി.എം ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 2024, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
രജിസ്ട്രേഷൻ 4500 രൂപയാണ്. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളുമടങ്ങിയ പ്രോസ്പെക്ടസും www.iimrohtak.ac.inൽനിന്നും ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി ഏപ്രിൽ 10 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
അന്വേഷണങ്ങൾക്ക് ഇ-മെയിൽ ipmadmission@iimrohtak.ac.in, ഫോൺ: 01262 228505/539.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.