െഎ.െഎ.എം.സിയിൽ മാധ്യമപ്രവർത്തന കോഴ്സിന് അപേക്ഷ ക്ഷണിച്ചു
text_fieldsകോട്ടയം: കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ മാധ്യമപഠന സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ (ഐ.ഐ.എം.സി) വിവിധ പി.ജി ഡിപ്ലോമ കോഴ്സുകളുടെ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ കോട്ടയത്ത് പ്രവർത്തിക്കുന്നതടക്കം വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന കോഴ്സുകളിലേക്കാണ് പ്രവേശനം.
കോട്ടയം, ന്യൂഡൽഹി, ധെൻകനാൽ (ഒഡിഷ), ഐേസാൾ (മിസോറം), അമരാവതി (മഹാരാഷ്ട്ര), ജമ്മു എന്നിവിടങ്ങളിലാണ് മറ്റ് കേന്ദ്രങ്ങൾ.
മലയാളം ജേണലിസം, ഇംഗ്ലീഷ് ജേണലിസം എന്നിവയിൽ ഒരുവർഷം ദൈർഘ്യമുള്ള പി.ജി ഡിപ്ലോമ കോഴ്സുകളാണ് കോട്ടയം കേന്ദ്രത്തിൽ.
ഏതെങ്കിലും വിഷയത്തിൽ നേടിയ അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. 1993 ആഗസ്റ്റ് ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ, ഒ.ബി.സി തുടങ്ങിയ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
പ്രവേശന പരീക്ഷ രണ്ട് ദിവസങ്ങളിലായി നടക്കും. മലയാളം, ഉറുദു, മറാത്തി, ഒഡിയ എന്നീ കോഴ്സുകൾക്ക് മേയ് 26നും ഹിന്ദി/ ഇംഗ്ലീഷ് ജേണലിസം, റേഡിയോ ആൻഡ് ടെലിവിഷൻ ജേണലിസം, അഡ്വർടൈസിങ് ആൻഡ് പബ്ലിക് റിലേഷൻസ് എന്നിവക്ക് മേയ് 27നുമാകും പ്രവേശന പരീക്ഷ.
കേരളത്തിൽ കോട്ടയമാണ് പരീക്ഷ കേന്ദ്രം. ആഗസ്റ്റ് ആദ്യവാരത്തോടെ ക്ലാസ് ആരംഭിക്കും.
മലയാളം ജേണലിസത്തിന് 43,000 രൂപയും ഇംഗ്ലീഷ് ജേണലിസത്തിന് 79,000 രൂപയുമാണ് വാർഷിക ഫീസ്.
അപേക്ഷ ഫോറത്തിനും മറ്റ് വിവരങ്ങൾക്കും: www.iimc.gov.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് ഒന്ന്. കോട്ടയം കേന്ദ്രം ഫോൺ: 0481 2730161. ഇ-മെയിൽ: iimckottayam2012@gmail.com.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.