ഐ.ഐ.എസ്.ടിയിൽ പി.ജി, പി.എച്ച്.ഡി
text_fieldsഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (വലിയമല, തിരുവനന്തപുരം) പി.ജി, പി.എച്ച്.ഡി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലെ കൽപിത സർവകലാശാലയാണിത്.
കോഴ്സുകൾ ചുവടെ. എം.ടെക്: തെർമൽ ആൻഡ് പ്രൊപ്പൽഷൻ, എയ്റോ ഡൈനാമിക്സ് ആൻഡ് ഫ്ലൈറ്റ് മെക്കാനിക്സ്, സ്ട്രക്ചേഴ്സ് ആൻഡ് ഡിസൈൻ, ആർ.എഫ് ആൻഡ് മൈക്രോവേവ് എൻജിനീയറിങ്, ഡിജിറ്റൽ സിഗ്നൽ പ്രോസസിങ്, വി.എൽ.എസ്,ഐ ആൻഡ് മൈക്രോ സിസ്റ്റംസ്, പവർ ഇലക്ട്രോണിക്സ്, മെഷീൻ ലേണിങ് ആൻഡ് കമ്പ്യൂട്ടിങ്, മെറ്റീരിയൽ സയൻസ് ആൻഡ് ടെക്നോളജി, ഒപ്ടിക്കൽ എൻജിനീയറിങ്, ക്വാണ്ടം ടെക്നോളജി, എർത് സിസ്റ്റം സയൻസ്, ജിയോ ഇൻഫർമാറ്റിക്സ്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ/6.5 സി.ജി.പി.എയിൽ കുറയാതെ ബി.ഇ/ബി.ടെക്/എം.എസ്.സി. എസ്‍.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി 55 ശതമാനം മാർക്ക് അല്ലെങ്കിൽ 6 സി.ജി.പി.ടി മതി. പ്രാബല്യത്തിലുള്ള ഗേറ്റ്/ജെസ്റ്റ് സ്കോർ നേടിയിരിക്കണം.
മാസ്റ്റർ ഓഫ് സയൻസ്: അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ്. യോഗ്യത: ബി.ഇ/ബി.ടെക് അല്ലെങ്കിൽ ഫിസിക്സ്, സ്പേസ് ഫിസിക്സ്, സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ എം.എസ്/എം.എസ്‍സി 60 ശതമാനം മാർക്ക് അല്ലെങ്കിൽ 6.5 സി.ജി.പി.എ. പ്രായം: 32. നിയമാനുസൃത ഇളവുണ്ട്. വിജ്ഞാപനം https://admissions.iist.ac.inൽ. അപേക്ഷ ഫീസ് 600 രൂപ. എസ്‍.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി, വനിതകൾ എന്നിവർക്ക് 300 മതി. പി.ജിക്ക് മേയ് രണ്ടുവരെയും പി.എച്ച്.ഡിക്ക് മേയ് ഒമ്പത് വരെയും അപേക്ഷിക്കാം. ഫോൺ: 0471 2568477/618/418.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.