െഎ.െഎ.ടി ധൻബാദിൽ എം.ടെക് പ്രവേശനം
text_fieldsഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (െഎ.െഎ.ടി) ധൻബാദിൽ ദ്വിവത്സര െറഗുലർ എം.ടെക് പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ഒാൺലൈനായി ഏപ്രിൽ 20വരെ സ്വീകരിക്കും.
ജനറൽ/ഒ.ബി.സി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് കോഴ്സ് ഫീസായി മൊത്തം 1,17,900 രൂപ നൽകേണ്ടി വരും. പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും മൊത്തം 57,900 രൂപ മതിയാകും. സെമസ്റ്റർ അടിസ്ഥാനത്തിൽ ഗഡുക്കളായി ഫീസ് അടക്കാം. മിടുക്കർക്ക് പ്രതിമാസം 12,400 രൂപ സ്കോളർഷിപ് ലഭിക്കും.
എം.ടെക് പ്രോഗ്രാമിൽ ലഭ്യമായ സ്പെഷലൈസേഷനുകൾ -എൻജിനീയറിങ് ജിയോളജി, മിനറൽ എക്സ്പ്ലോറേഷൻ, പെട്രോളിയം എക്സ്പ്ലോറേഷൻ, എർത്ത് ക്വാക്ക് സയൻസ് എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, ജിയോ ടെക്നിക്കൽ എൻജിനീയറിങ്, സ്ട്രക്ചറൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, സി.എസ്. ഇൻഫർമേഷൻ സെക്യൂരിറ്റി, പവർ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ ഡ്രൈവ്സ്, പവർ സിസ്റ്റം എൻജിനീയറിങ്, കമ്യൂണിക്കേഷൻ ആൻഡ് സിഗ്നൽ പ്രോസസിങ്, ഒപ്ടോ ഇലക്ട്രോണിക്സ് ആൻഡ് ഒപ്ടിക്കൽ കമ്യൂണിക്കേഷൻ എൻജിനീയറിങ്, ആർ.എഫ് ആൻഡ് മൈക്രോവേവ് എൻജിനീയറിങ്, വി.എൽ.എസ്1 ഡിസൈനർ, എൻവയോൺമെൻറൽ സയൻസ് ആൻഡ് എൻജിനീയറിങ്, ഫ്യൂവൽ എൻജിനീയറിങ്, മിനറൽ എനജിനീയറിങ്, ഇൻഡസ്ട്രിയൽ എൻജിനീയറിങ് ആൻഡ് മാനേജ്മെൻറ് മെക്കാനിക്കൽ -മെഷിൻ ഡിസൈൻ/ മാനുഫാക്ചറിങ്/മെയിൻറനൻസ് ആൻഡ് ട്രിമോളജി/തെർമൽ എൻജിനീയറിങ്, ജിയോ മാറ്റിക്സ്, ഒാപൺ കാസ്റ്റ് മൈനിങ്, മൈനിങ് എൻജിനീയറിങ് -മൈൻ പ്ലാനിങ് ആൻഡ് ഡിസൈൻ/റോക്ക് എസ്കവേഷൻ, മൈനിങ് മെഷിനറി, മൈൻ ഇലക്ട്രിക്കൽ, പെട്രോളിയം എൻജിനീയറിങ്.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ 55 ശതമാനം മാർക്ക്/5.5 സി.ജി.പി.എയിൽ കുറയാത്ത ബി.ഇ/ബി.ടെക് ബിരുദവും ഗേറ്റ് സ്കോറും ഉള്ളവർക്ക് അപേക്ഷിക്കാം.
എസ്.സി/എസ്.ടി കാർക്ക് 50 ശതമാനം മാർക്ക് /5.0 സി.ജി.പി.എ മതിയാകും. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ വെബ്സൈറ്റിലുണ്ട്.
ഒാൺൈലനായി അപേക്ഷിക്കുന്നതിനും വിശദവിവരങ്ങൾക്കും www.iitism.ac.in സന്ദർശിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.