ഐ.ഐ.ഐ.ടി.എം.കെയും സിനോപ്സിസ് കമ്പനിയും തമ്മിൽ സെമികണ്ടക്ടർ നവീകരണത്തിന് ധാരണാപത്രം ഒപ്പുവെച്ചു
text_fieldsനവസാങ്കേതിക വിദ്യയുടെയും വ്യവസായത്തിന്റെയും സഹകരണം സാധ്യമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് കേരള (IIITMK) യും സിനോപ്സിസ് കമ്പനിയും തമ്മിൽ ധാരണാപത്രം (MoU) ഒപ്പുവെച്ചു.
ചിപ് ഡിസൈൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഹാർഡ്വെയർ, തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളിൽ വിദ്യാർഥികൾക്കും ഗവേഷകർക്കും പ്രത്യേക ഇന്റേൺഷിപ്പ് പരിശീലനവും പരസ്പര പങ്കാളിത്തവും ഉറപ്പാക്കുന്നതാണ് ധാരണാപത്രം.
ഈ സഹകരണത്തോടെ അക്കാദമിക് പ്രോഗ്രാമുകൾ വ്യവസായ ആവശ്യങ്ങൾക്കനുസൃതമാക്കാനും സെമികണ്ടക്ടർ മേഖലയിലെ വിദ്യാർഥികൾക്ക് ആവശ്യമുള്ള കഴിവുകളും പരിജ്ഞാനവും നൽകാനും സാധിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാനിധ്യത്തിൽ നടന്ന ചടങ്ങിൽ IIITMK ഡയറക്ടർ പ്രഫ. അലക്സ് ജെയിംസ്, ഐടി സെക്രട്ടറി ഡോ. രത്തൻ കെൽക്കർ, Synopsys പ്രോഗ്രാം മാനേജർ ഡോ. സങ്കൽപ് കുമാർ സിംഗ്, Synopsys GTM സീനിയർ ഡയറക്ടർ സുധീപ് കെ. ശിവല്ലി തുടങ്ങിയവർ പങ്കെടുത്തു.
ധാരണപത്രം പ്രധാന ലക്ഷ്യങ്ങൾ
പ്രത്യേക പരിശീലന പ്രോഗ്രാമുകൾ: IC ഡിസൈൻ, AI അപ്ലിക്കേഷനുകൾ തുടങ്ങിയ മേഖലകളിൽ പ്രത്യേക ശില്പശാലകൾ, സർട്ടിഫിക്കേഷൻ കോഴ്‌സുകൾ, പ്രായോഗിക പരിശീലനം എന്നിവ സാധ്യമാകും. Synopsys അവരുടെ ആധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യകളും പങ്കുവെക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് വ്യവസായപ്രധാനമായ പരിജ്ഞാനം ലഭിക്കും. സ്റ്റാർട്ടപ്പുകൾക്കും സംരംഭകത്വത്തിനും കൂടുതൽ പ്രയോജനപ്രദം
ഓപൺ ഇന്നവേഷൻ ലാബ്:
നൂതന വിഷയങ്ങളിൽ സംയുക്ത ഗവേഷണം നടത്താൻ IIITMKയിൽ ഒരു ഓപ്പൺ ഇന്നവേഷൻ ലാബ് സ്ഥാപിക്കും. ഇതിൽ ലോ-പവർ എഐ പ്രോസസർ, ന്യൂറോമോർഫിക് കമ്പ്യൂട്ടിംഗ്, ചിപ് ഓപ്റ്റിമൈസേഷൻ എന്നിവ ഉൾപ്പെടും.
സാമൂഹ്യപരമായ പ്രയോജനങ്ങൾക്കായുള്ള എഐ ഹാർഡ്വെയർ പ്രോജക്റ്റുകൾ:
ആരോഗ്യം, കൃഷി, സ്മാർട്ട് നഗരങ്ങൾ, വിദ്യാഭ്യാസം എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ എ.ഐ അധിഷ്ഠിതമായ പരിഹാരങ്ങൾ നടപ്പാക്കുന്നതിനുള്ള സംയുക്ത പ്രോജക്റ്റുകൾ, പ്രായോഗിക തലത്തിൽ ഗുണപരമായ പൈലറ്റ് പഠനങ്ങൾ.
ഇന്റേൺഷിപ്പ്, തൊഴിൽ സാധ്യതകൾ:
ഈ പ്രോഗ്രാമിൽ പരിശീലനം ലഭിക്കുന്ന വിദ്യാർഥികളെ കമ്പനിയുടെ റിക്രൂട്ട്‌മെന്റ് പ്രക്രിയയ്ക്ക് വിധേയമായി Synopsysൽ ഇന്റേൺഷിപ്പ്, ഫുൾടൈം ജോലികൾക്കായി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.