വിവിധ തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം
text_fieldsകേരള പബ്ലിക് സർവിസ് കമീഷൻ കാറ്റഗറി നമ്പർ 409-473/2023 വരെ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ഒക്ടോബർ 30ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭിക്കും. ഒറ്റ തവണ രജിസ്ട്രേഷനും ഓൺലൈൻ അപേക്ഷയും നവംബർ 29 വരെ സമർപ്പിക്കാം.
തസ്തികകൾ
ജനറൽ റിക്രൂട്ട്മെന്റ്: സീനിയർ സയന്റിഫിക് അസിസ്റ്റന്റ്-ഫിസിയോളജി (മെഡിക്കൽ വിദ്യാഭ്യാസം), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) കമ്പ്യൂട്ടർ സയൻസ്, മൈക്രോബയോളജിസ്റ്റ് (ബാക്ടീരിയോളജിസ്റ്റ്) (കേരള വാട്ടർ അതോറിറ്റി), ലൈബ്രേറിയൻ ഗ്രേഡ്-4 (സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി), ലബോറട്ടറി ടെക്നീഷ്യൻ (ഫാർമസി) (മെഡിക്കൽ വിദ്യാഭ്യാസം), പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വനിത പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, ഇലക്ട്രീഷ്യൻ (മെഡിക്കൽ വിദ്യാഭ്യാസം), ട്രേഡ്സ്മാൻ (സാങ്കേതിക വിദ്യാഭ്യാസം), ലാബ് അസിസ്റ്റന്റ് (വാട്ടർ അതോറിറ്റി), പ്രയോറിറ്റി സെക്ടർ ഓഫിസർ, അസിസ്റ്റന്റ് മാനേജർ (ജനറൽ & സൊസൈറ്റി കാറ്റഗറി) (കേരള സ്റ്റേറ്റ് കോ-ഓപറേറ്റിവ് ബാങ്ക് ലിമിറ്റഡ്), അസിസ്റ്റന്റ് ഗ്രേഡ് 2 (ഹൗസിങ് ബോർഡ്), റെക്കോഡിങ് അസിസ്റ്റന്റ് (KSFDC), ജൂനിയർ മെയിൽ നഴ്സ് (മിനറൽസ് ആൻഡ് മെറ്റൽസ്), സ്റ്റെനോഗ്രാഫർ ഗ്രേഡ് - 4 (സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡ്), ഫീൽഡ് ഓഫിസർ (കോ-ഓപറേറ്റിവ് റബർ മാർക്കറ്റിങ് ഫെഡറേഷൻ), തയ്യൽ ടീച്ചർ (ഹൈസ്കൂൾ) (വിദ്യാഭ്യാസം), പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം, മലയാളം) (വിദ്യാഭ്യാസം), ക്ലർക്ക് (വിമുക്തഭടന്മാർക്ക് മാത്രം) (NCC/സൈനിക്ഷേമം), അസിസ്റ്റന്റ് ടൈം കീപ്പർ (അച്ചടിവകുപ്പ്), ലബോറട്ടറി അസിസ്റ്റന്റ് (ഹയർ സെക്കൻഡറി വിദ്യാഭ്യാസം), ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (വിമുക്തഭടന്മാർ മാത്രം) (NCC/സൈനികക്ഷേമം).
സ്പെഷൽ റിക്രൂട്ട്മെന്റ്: നോൺ വൊക്കേഷനൽ ടീച്ചർ ഫിസിക്സ് (സീനിയർ) (പട്ടികവർഗം) (ഹയർ സെക്കൻഡറി വിദ്യാഭ്യാസം) ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-2 (പട്ടികവർഗം) (ഹെൽത്ത് സർവിസസ്) ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (എസ്.സി/എസ്.ടി & എസ്.ടി) (വിവിധ വകുപ്പുകൾ).
എൻ.സി.എ റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് പ്രഫസർ (പ്രൊസ്തോഡോണ്ടിക്സ്) (മെഡിക്കൽ വിദ്യാഭ്യാസം), അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ (മുസ്ലിം) എൽ.ഡി ക്ലർക്ക്-സൊസൈറ്റി കാറ്റഗറി (എസ്.സി) (കോ-ഓപറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ), ഡ്രൈവർ (ജനറൽ കാറ്റഗറി) (ഒ.ബി.സി) (കോ-ഓപറേറ്റിവ് സെക്ടർ), ഹൈസ്കൂൾ ടീച്ചർ (അറബിക്) (ETB/OBC/SCCC/LC/AI/SC) (വിദ്യാഭ്യാസം), സ്റ്റാഫ് നഴ്സ് ഗ്രേഡ് -2 (മുസ്ലിം) (ഹെൽത്ത് സർവിസസ്), തയ്യൽ ടീച്ചർ (ഹൈസ്കൂൾ) (മുസ്ലിം/SC/SIUC നാടാർ) (വിദ്യാഭ്യാസം), ഫാർമസിസ്റ്റ് ഗ്രേഡ്-2 (ഹോമിയോ) (SCCC), ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദ) (SCCC), പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉർദു) (എസ്.ടി) (വിദ്യാഭ്യാസം), പ്യൂൺ/വാച്ച്മാൻ (SC/SCCC/HN/മുസ്ലിം/ലാറ്റിൻ കാത്തലിക്/ആംഗ്ലോ ഇന്ത്യൻ).
തസ്തികകൾ, ഒഴിവുകൾ, ശമ്പളം, സംവരണം, യോഗ്യത മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ മുതലായ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.