എം.ബി.ബി.എസ് പഠനത്തിനായി ചൈനയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് നിർദേശവുമായി കേന്ദ്രം
text_fieldsന്യൂഡൽഹി: ചൈനയിൽ എം.ബി.ബി.എസ് പഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മാർഗനിർദേശവുമായി കേന്ദ്രസർക്കാർ. കുറഞ്ഞ വിജയശതമാനം, അവിടെ സംസാര ഭാഷ പഠിക്കേണ്ട ആവശ്യകത, ഇന്ത്യയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള കർശനമായ നിയമങ്ങൾ എന്നിവയെ കുറിച്ചുള്ള നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.
ചൈനയിൽ പഠിച്ച ശേഷം വിദ്യാർഥികൾ അഭിമുഖീകരിക്കാനിടയുള്ള വെല്ലുവിളികളെ കുറിച്ചും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസി വിദ്യാർഥികളിൽ നിന്ന് ലഭിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരത്തിന്റെ രൂപത്തിലാണ് ഈ നിർദേശങ്ങൾ.
2015 മുതൽ 2021 വരെ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ യോഗ്യത നേടുന്നതിന് ആവശ്യമായ പരീക്ഷയിൽ 16 ശതമാനം വിദ്യാർഥികൾ മാത്രമേ വിജയിച്ചിട്ടുള്ളൂ. അധ്യാപകർക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവിണ്യമില്ലാത്തതും ചൈനീസ് യൂനിവേഴ്സിറ്റികളുടെ ഗുണനിലവാരമില്ലായ്മയെയും കുറിച്ചും ഉപദേശക സമിതി വിദ്യാർഥികളോട് വിവരിച്ചിട്ടുണ്ട്. നിലവിൽ വിവിധ ചൈനീസ് യൂനിവേഴ്സിറ്റികളിലായി 23000 ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇതിൽകൂടുതലും മെഡിക്കൽ വിദ്യാർഥികളാണ്.
തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് പഠനത്തിനായി വിസ നൽകുന്നത് ചൈന അടുത്തിടെ പുനരാരംഭിച്ചിരുന്നു. നിലവിൽ ആയിരക്കണക്കിന് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളാണ് ചൈനയിലേക്ക് മടങ്ങി പോകാൻ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.