കായികതാരങ്ങൾക്ക് തപാൽ വകുപ്പിൽ 1899 ഒഴിവ്
text_fieldsതപാൽവകുപ്പിൽ മികച്ച കായികതാരങ്ങൾക്ക് വിവിധ തസ്തികകളിൽ അവസരം. ഗ്രൂപ് ‘സി’ വിഭാഗത്തിൽപെടുന്ന തസ്തികകളിലേക്കാണ് തിരഞ്ഞെടുപ്പ്. ആർച്ചറി, അത്ലറ്റിക്സ്, ബാഡ്മിന്റൺ ഉൾപ്പെടെ 64 സ്പോർട്സ്/ഗെയിംസ് ഐറ്റങ്ങളിൽ പ്രതിഭ തെളിയിച്ചിട്ടുള്ള കായികതാരങ്ങൾക്ക് ഈ സ്പോർട്സ് ക്വോട്ടാ നിയമനത്തിന് അപേക്ഷിക്കാം. ഇന്ത്യയൊട്ടാകെ 1899 ഒഴിവുകളുണ്ട്. കേരളത്തിൽ 94 ഒഴിവ്. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം https://dopsportsrecruitment/cept.gov.inൽനിന്നും ഡൗൺലോഡ് ചെയ്യാം. പോസ്റ്റൽ സർക്കിൾ, കേഡർ അടിസ്ഥാനത്തിലുള്ള ഒഴിവുകൾ വിജ്ഞാപനത്തിലുണ്ട്.
തസ്തികകൾ: പോസ്റ്റൽ അസിസ്റ്റന്റ് -ഒഴിവുകൾ 598 (കേരളത്തിൽ 31), സോർട്ടിങ് അസിസ്റ്റന്റ് -143 (3), ശമ്പളനിരക്ക് 25500-81100 രൂപ. യോഗ്യത: അംഗീകൃത സർവകലാശാലാബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും. പ്രായപരിധി 18-27.
പോസ്റ്റ്മാൻ -ഒഴിവുകൾ 585 (28), മെയിൽഗാർഡ് 3 (0), ശമ്പളനിരക്ക് 21700-69100 രൂപ. യോഗ്യത: പ്ലസ് ടു/പന്ത്രണ്ടാം ക്ലാസ്/തത്തുല്യ പരീക്ഷ പാസായിരിക്കണം.
മൾട്ടി ടാസ്കിങ് സ്റ്റാഫ് -ഒഴിവുകൾ 570 (32), ശമ്പളനിരക്ക് 18000-56900 രൂപ. യോഗ്യത: പത്താംക്ലാസ്/തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായപരിധി 18-25. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിൽ ലഭിക്കും. അപേക്ഷാഫീസ് 100 രൂപ. വനിതകൾ/ട്രാൻസ്ജൻഡർ/എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ബി.ഡി/ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. നിർദേശാനുസരണം ഓൺലൈനായി ഡിസംബർ ഒമ്പതുവരെ അപേക്ഷ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.