പോയ വർഷം ഇന്ത്യയിലെ സ്കൂളുകളിൽ എൻറോൾ ചെയ്ത വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു; റിപ്പോർട്ട്
text_fieldsന്യൂഡൽഹി: മുൻ വർഷത്തെ അപേക്ഷിച്ച് 2023-24ൽ ഇന്ത്യയിലെ സ്കൂളുകളിൽ എൻറോൾ ചെയ്ത വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ രീതിയിൽ കുറവുണ്ടായതായി റിപ്പോർട്ട്. കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ യു.ഡി.ഐ.ഇ(യൂനിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യൂക്കേഷൻ പ്ലസ്)ആണ് ഡാറ്റ പുറത്തുവിട്ടത്. രാജ്യത്തുടനീളമുള്ള സ്കൂൾ വിദ്യാഭ്യാസ ഡാറ്റ സംയോജിപ്പിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിച്ച ഒരു ഡാറ്റ അഗ്രഗേഷൻ പ്ലാറ്റ്‌ഫോമാണിത്.
2022-23ൽ എൻറോൾ ചെയ്ത വിദ്യാർഥികളുടെ എണ്ണം 25.17 കോടി ആയിരുന്നു. 2023-24 ലെ ലെത്തിയപ്പോൾ 24.80 കോടിയായി കുറച്ചു. അതായത് 37 ലക്ഷം വിദ്യാർഥികളുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവിൽ പെൺകുട്ടികളുടെ എണ്ണം 16 ലക്ഷമാണ് കുറഞ്ഞത്. ആൺകുട്ടികളുടെ എണ്ണം 21 ലക്ഷം കുറഞ്ഞു. ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം ഏകദേശം 20 ശതമാനമാണ്. ന്യൂനപക്ഷങ്ങളിൽ 79.6 ശതമാനം മുസ്ലീങ്ങളും 10 ശതമാനം ക്രിസ്ത്യാനികളും 6.9 ശതമാനം സിഖുകാരും 2.2 ശതമാനം ബുദ്ധമതക്കാരും 1.3 ശതമാനം ജൈനരും 0.1 ശതമാനം പാഴ്സികളുമാണ്. ദേശീയ തലത്തിൽ, ഡാറ്റ അഗ്രഗേഷൻ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത 26.9 ശതമാനം വിദ്യാർഥികൾ പൊതു വിഭാഗത്തിൽ നിന്നും 18 ശതമാനം പട്ടികജാതിയിലും 9.9 ശതമാനം പട്ടികവർഗത്തിലും 45.2 ശതമാനം മറ്റ് പിന്നാക്ക വിഭാഗത്തിലും നിന്നുള്ളവരാണ്.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, അസം, ഒഡീഷ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രദേശ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ സ്കൂളുകളുടെ എണ്ണം, എൻറോൾ ചെയ്ത വിദ്യാർഥികളുടെ ശതമാനത്തേക്കാൾ കൂടുതലാണ്. സ്കൂളുകളിൽ ആവശ്യത്തിന് കുട്ടികളില്ല എന്നാണിത് സൂചിപ്പിക്കുന്നത്. എന്നാൽ തെലങ്കാന, പഞ്ചാബ്, പശ്ചിമ ബംഗാൾ, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ എൻറോൾ ചെയ്ത വിദ്യാർഥികളുടെ എണ്ണം വളരെ കൂടുതലാണ്. ഇവർക്ക് പഠിക്കാൻ ലഭ്യമായ സ്കൂളുകളുടെ എണ്ണം കുറവാണെന്നും റിപ്പോർട്ടിലുണ്ട്.
അതുപോലെ രാജ്യത്തെ 57 ശതമാനം സ്കൂളുകളിൽ മാത്രമേ പ്രവർത്തനക്ഷമമായ കംപ്യൂട്ടറുകൾ ഉള്ളൂവെന്നും യു.ഡി.എസ്.ഇ ഡാറ്റ സൂചിപ്പിക്കുന്നു. 53 ശതമാനംസ്കൂളുകളിൽ ഇന്റർനെറ്റ് സൗകര്യമുണ്ട്. 90 ശതമാനത്തിലധികം സ്‌കൂളുകളിലും അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, ലിംഗാധിഷ്‌ഠിത ടോയ്‌ലറ്റുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, ഫങ്ഷണൽ ഡെസ്‌ക്‌ടോപ്പ്, ഇന്റർനെറ്റ് ആക്‌സസ്, ഹാൻഡ്‌റെയിലുകളുള്ള റാമ്പുകൾ തുടങ്ങിയ കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.