അഗ്നിവീർ വായു റിക്രൂട്ട്‌മെന്റ് രജിസ്‌ട്രേഷൻ നവംബർ ആദ്യവാരം ആരംഭിക്കും
text_fieldsന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിലേക്കുള്ള അഗ്നിവീർ വായു റിക്രൂട്ട്‌മെന്റിന്‍റെ രജിസ്‌ട്രേഷൻ നവംബർ ആദ്യവാരം ആരംഭിക്കും. 01/2023 ബാച്ചിലേക്കുള്ള യോഗ്യരായ പുരുഷ-സ്ത്രീ ഉദ്യോഗാർഥികളുടെ രജിസ്‌ട്രേഷനാണ് ആരംഭിക്കുന്നത്.
2023 ജനുവരി പകുതിയോടെ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ ഓൺലൈൻ പരീക്ഷ നടത്തുമെന്ന് വ്യോമസേന അറിയിച്ചു. വിശദവിവരങ്ങൾ agnipathvayu.cdac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
വ്യോമസേനയിൽ അടുത്ത വർഷം മുതൽ വനിത അഗ്നിവീറുകളെ റിക്രൂട്ട് ചെയ്യുമെന്ന് വ്യോമസേന മേധാവി വിവേക് റാം ചൗധരി ഒക്ടോബർ എട്ടിന് പ്രഖ്യാപിച്ചിരുന്നു. വ്യോമസേന ദിനാഘോഷത്തിനിടെയാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്.
അഗ്നിവീറുകളുടെ പരിശീലന രീതിയിൽ മാറ്റം വരുത്തും. വ്യോമസേന ഉദ്യോഗസ്ഥർക്കായി ആയുധ സംവിധാന ബ്രാഞ്ച് രൂപീകരിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം ഡിസംബറോടെ 3000 അഗ്നിവീറുകളെ ഉൾപ്പെടുത്തി പ്രഥമിക പരിശീലനം ആരംഭിക്കും. അടുത്ത വർഷം മുതൽ അഗ്നിവീറുകളുടെ എണ്ണം വർധിപ്പിക്കുമെന്നും വ്യോമസേന മേധാവി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.