മാരിടൈം സർവകലാശാല പ്രവേശന പരീക്ഷ ജൂൺ 10ന്
text_fieldsഇന്ത്യൻ മാരിടൈം സർവകലാശാലയുടെ കൊച്ചി ഉൾപ്പെടെ കാമ്പസുകളിലായി നടത്തുന്ന ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ (imu cet 2023) ദേശീയ തലത്തിൽ ജൂൺ പത്തിന് നടത്തും. വിജ്ഞാപനം www.imu.edu.inൽ. ചെന്നൈ, വിശാഖപട്ടണം, നവി മുംബൈ, മുംബൈ പോർട്ട്, കൊൽക്കത്ത എന്നിവിടങ്ങളിലാണ് വാഴ്സിറ്റിയുടെ മറ്റു കാമ്പസുകൾ. കോഴ്സുകൾ: ബിടെക്- മറൈൻ എൻജിനീയറിങ്, നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനീയറിങ് (നാലുവർഷം). യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ 60 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്ടു. ഇംഗ്ലീഷിൽ 50 ശതമാനം മാർക്ക് വേണം.
ബി.എസ്‍സി നോട്ടിക്കൽ സയൻസ് (മൂന്നുവർഷം). ഷിപ്പ് ബിൽഡിങ് ആൻഡ് റിപ്പയർ (3). യോഗ്യത ബി.ടെകിലേത് തന്നെ. എം.ടെക് -നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനീയറിങ്, ഡ്രഡ്ജിങ് ആൻഡ് ഹാർബർ എൻജിനീയറിങ്, മറൈൻ ടെക്നോളജി. എം.ബി.എ -ഇന്റർനാഷനൽ ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, പോർട്ട് ആൻഡ് ഷിപ്പിങ് മാനേജ്മെന്റ് (രണ്ടുവർഷം).
ബി.ബി.എ -ലോജിസ്റ്റിക്സ്, റീട്ടെയിലിങ് ആൻഡ് ഇ കൊമേഴ്സ്, മാരിടൈം ലോജിസ്റ്റിക്സ്.
ഓരോ കാമ്പസിലും ലഭ്യമായ കോഴ്സുകൾ, സീറ്റുകൾ, യോഗ്യത മാനദണ്ഡങ്ങൾ, തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ, സംവരണം അടക്കമുള്ള വിവരങ്ങൾ അക്കാദമിക ബ്രോഷറിലുണ്ട്. അപേക്ഷ ഫീസ് ബി.ബി.എക്ക് 200 രൂപ. എസ്.സി, എസ്.ടി 140 മതി. മറ്റു കോഴ്സുകൾക്ക് 1000. എസ്.സി, എസ്.ടി 700. മേയ് 18നകം ഓൺലൈനായി അപേക്ഷിക്കണം. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പാലക്കാട് പരീക്ഷ കേന്ദ്രങ്ങളാണ്.
ശാന്തപുരം അല്‍ ജാമിഅ പ്രവേശന പരീക്ഷ ആറിന്
ശാന്തപുരം: ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള സീനിയർ സെക്കൻഡറി, ഉസൂലുദ്ദീൻ, ശരീഅ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മേയ് ആറിന് രാവിലെ 10.30ന് നടക്കും. സീനിയർ സെക്കൻഡറി കോഴ്സിൽ എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷയിൽ ഉന്നത വിജയം പ്രതീക്ഷിക്കുന്ന വിദ്യാർഥി-വിദ്യാർഥിനികൾക്കും ഡിഗ്രി കോഴ്സുകളിലേക്ക് ഇസ്ലാമിക പഠനത്തോടൊപ്പം പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളവർക്കുമാണ് പ്രവേശനം. തിരുവനന്തപുരം (ടി.സി.സി), എറണാകുളം (ഗ്രാൻഡ് മസ്ജിദ്), കോഴിക്കോട് (വിദ്യാർഥിഭവൻ), കണ്ണൂർ (യൂനിറ്റി സെന്റർ), മലപ്പുറം (അൽ ജാമിഅ) കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. കേരളത്തിന് പുറത്തും ജി.സി.സി രാജ്യങ്ങളിലും പരീക്ഷ സെന്ററുകൾ ഉണ്ടാകും. പി.ജി കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ തുടരുകയാണ്. വെബ്സൈറ്റ്: www.aljamia.net. ഫോൺ: 8086601802, 7293752184, 8606667449.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.